Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 11:11 AM IST Updated On
date_range 17 March 2018 11:11 AM ISTജനറല്‍ ആശുപത്രികള്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ല, ജനറല്‍ ആശുപത്രികളുടെ സമഗ്രവികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ. ജില്ല, ജനറല്‍ ആശുപത്രികളിലെ അത്യാഹിതവിഭാഗത്തിെൻറ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിളിച്ചുകൂട്ടിയ സൂപ്രണ്ടുമാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ജില്ല, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷാലിറ്റി സൗകര്യങ്ങള്‍ ഉള്‍പ്പെടെ നല്കി ശക്തിപ്പെടുത്തിയിരുന്നു. അതിനാല്‍ നിസ്സാരകാരണം പറഞ്ഞ് മെഡിക്കല്‍ കോളജുകളിലേക്ക് രോഗികളെ റഫര്‍ ചെയ്യാന്‍ പാടില്ല. ഇക്കാര്യം രോഗികളുടെ ബന്ധുക്കളോട് കൃത്യമായി പറഞ്ഞിരിക്കണം. അത്യാഹിത വിഭാഗത്തില്‍ എത്തിക്കുന്ന രോഗികള്‍ക്ക് വേഗത്തിലുള്ള വിദഗ്ധചികിത്സ ലഭ്യമാക്കണം. രോഗിക്ക് ചികിത്സ നല്‍കുന്നതോടൊപ്പം രോഗിയുടെ കൂടെയുള്ളവരോട് രോഗത്തെകുറിച്ചും ചെയ്ത ചികിത്സയെക്കുറിച്ചും ഉത്തരവാദപ്പെട്ടവര്‍ വിവരം നല്‍കേണ്ടതാണ്. അത്യാഹിതവിഭാഗത്തില്‍ ഉപയോഗിക്കുന്ന വീല്‍ ചെയറും ട്രോളിയും പൂര്‍ണമായും നല്ലതാണെന്ന് ഉറപ്പുവരുത്തണം. പ്രവര്‍ത്തനരഹിതമായ പരിശോധന ഉപകരണങ്ങള്‍ കാലതാമസം കൂടാതെ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടര്‍, വിവിധ ആശുപത്രിയിലെ സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story