Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 11:11 AM IST Updated On
date_range 17 March 2018 11:11 AM ISTകെ.എസ്.ആർ.ടി.സി: സി.െഎ.ടി.യു സമരം ശക്തമാക്കുന്നു 1,000 പേർ ചീഫ് ഒാഫിസ് വളയുന്നു
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പുനരുദ്ധാരണ നടപടികൾ മാനേജ്മെൻറ് അട്ടിമറിക്കുെന്നന്നാരോപിച്ച് ഭരണാനുകൂല സംഘനയായ കെ.എസ്.ആർ.ടി.ഇ.എ (സി.െഎ.ടി.യു) നടത്തുന്ന അനിശ്ചിതകാല നിരാഹാരം 11 ദിവസം പിന്നിട്ടു. ഇൗ സാഹചര്യത്തിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ തീരുമാനമായി. തിങ്കളാഴ്ച മുതൽ വിവിധ യൂനിറ്റുകളിൽ നിന്നായി 1,000 സമരഭടന്മാർ ട്രാൻസ്പോർട്ട് ഭവൻ വളയാനാണ് തീരുമാനം. ചൊവ്വാഴ്ച മുതൽ മാനേജ്മെൻറ് ഉദ്യോഗസ്ഥെര ട്രാൻസ്പോർട്ട് ഭവനിൽ പ്രവേശിപ്പിക്കില്ല. സർക്കാർ ഉത്തരവുകൾ പാലിക്കാത്ത കെ.എസ്.ആർ.ടി.സി മാനേജ്മെൻറ് പുറത്തിറക്കുന്ന എല്ലാ ഉത്തരവുകളും സമരംതീരുംവരെ ബഹിഷ്കരിക്കും. പ്രേക്ഷാഭത്തിന് ആധാരമായ ആവശ്യങ്ങൾ പരിഹരിക്കുന്നത് വരെ 1000 സമരഭടന്മർ മടങ്ങില്ലെന്നാണ് തീരുമാനം. സംസ്ഥാന സർക്കാറിനെയും തൊഴിലാളികളെയും ഒരുപോലെ വെല്ലുവിളിച്ച് പുനഃരുദ്ധാരണ നിർദേശങ്ങളെ അട്ടിമറിക്കുന്ന മാനേജ്മെൻറിനെ തിരുത്തിയല്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന് യൂനിയൻ ഭാരവാഹികൾ വാർത്തകുറിപ്പിൽ വ്യക്തമാക്കി. 2017 ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനുവേണ്ടി ചില നിർദേശങ്ങൾ മുന്നോട്ടുെവച്ചിരുന്നു. മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കൽ അടക്കം ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, വർഷമൊന്നായിട്ടും ഒന്നും നടപ്പിലാക്കിയിെല്ലന്നാണ് സി.െഎ.ടി.യുവിെൻറ വിലയിരുത്തൽ. അതേസമയം മൂന്നുമേഖലകളായി വിഭജിക്കണമെന്ന സർക്കാർ നിര്‍ദേശം നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി എം.ഡി സർക്കാറിന് കത്ത് നൽകിയിട്ടുണ്ട്. നിലവിൽ സാമ്പത്തികമായി സ്ഥാപനം ഏറെ പ്രതിസന്ധികൾ നേരിടുകയാണെന്നും ഈ അവസ്ഥയില്‍ കാര്യമായ മുന്നൊരുക്കങ്ങളില്ലാതെ നടത്തുന്ന വിഭജനവും അനുബന്ധ ക്രമീകരണങ്ങളും ദോഷകരമായി വരുമെന്നാണ് മാനേജ്മെൻറിെൻറ വിലയിരുത്തൽ. എന്നാൽ, മാനേജ്മെൻറിലെ ചില വ്യക്തികളെ ലക്ഷ്യമിട്ടാണ് സമരമെന്നും ആക്ഷേപമുണ്ട്. ഇതിനിടെ 22ന് മന്ത്രി ചർച്ചക്ക് വിളിച്ചതായും വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story