Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 11:11 AM IST Updated On
date_range 17 March 2018 11:11 AM ISTമലയാള സാഹിത്യത്തിൽ ബോധപൂർവമല്ലാത്ത സെൻസർഷിപ്പെന്ന് യുവ എഴുത്തുകാർ
text_fieldsbookmark_border
തിരുവനന്തപുരം: ബോധപൂർവമല്ലാത്ത സെൻസർഷിപ് മലയാള സാഹിത്യത്തിലുണ്ടെന്ന് യുവ എഴുത്തുകാർ. സംസ്ഥാന യുവജന കമീഷൻ സംഘടിപ്പിച്ച ദേശീയ സെമിനാറിൽ 'ആവിഷ്കാര സ്വാതന്ത്ര്യം' എന്ന സെഷനിൽ പെങ്കടുത്ത് സംസാരിച്ചവരാണ് ഇങ്ങെന അഭിപ്രായപ്പെട്ടത്. ആവിഷ്കാരസ്വാതന്ത്ര്യത്തിന് ഉത്തരവാദിത്തം വേണമെന്ന് ബി. മുരളി അഭിപ്രായപ്പെട്ടു. പി.എം. ആൻറണി ക്രിസ്തുവിെൻറ ആറാം തിരുമുറിവ് എന്ന നാടകമെഴുതി അവതരിപ്പിച്ചപ്പോൾ വിശ്വാസികൾക്ക് വേദനിച്ചു. എ.കെ.ജി ബാലപീഡകനാണെന്ന് വേറൊരാൾ പറഞ്ഞപ്പോൾ നമുക്ക് വേദനിച്ചു. അതിനാൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഉത്തരവാദിത്തം വേണം. ഉത്തരവാദിത്തം വരുമ്പോൾ സ്വതന്ത്ര ആവിഷ്കാരം എന്നൊന്നില്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളെപ്പോലെയല്ല ഇന്ത്യ. ഇവിടെ ജാതി, മതം, പ്രത്യയശാസ്ത്രം, വിശ്വാസം എന്നിവയെല്ലാം അന്ധമായി രക്തത്തിലലിഞ്ഞ സമൂഹമാണുള്ളത്. അവിടേക്ക് ഒരു തീപ്പൊരി ഇട്ടുകൊടുത്തിട്ട് പോകുന്നതല്ല പ്രധാനമെന്നും ബി. മുരളി പറഞ്ഞു. ബോധപൂർവമല്ലാത്ത സെൻസർഷിപ്പിനെ മറികടക്കാൻ മലയാള സാഹിത്യത്തിന് കഴിയണമെന്ന് വിനു എബ്രഹാം പറഞ്ഞു. നിശ്ചിതരീതിയിലേ എഴുതാവൂ എന്ന് ശാഠ്യം പിടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കവി കുരീപ്പുഴക്ക് മർദനമേറ്റപ്പോൾ അടിച്ചവരാണോ അടി കൊണ്ടയാളാണോ ശരിയെന്ന ചോദ്യം തന്നെ വല്ലാതെ അലട്ടിയെന്ന് കവി ശാന്തൻ പറഞ്ഞു. യുവകഥാകൃത്ത് ലാസർ ഷൈൻ, ഉദയകല, ശ്രീദേവിവർമ, ട്രാൻസ്ജെൻഡർ എഴുത്തുകാരി വിജയരാജമല്ലിക എന്നിവരും സംസാരിച്ചു. സി. അനൂപ് മോഡറേറ്ററായിരുന്നു. ലിംഗസമത്വവും വിവേചനവും എന്ന വിഷയത്തിൽ ആസൂത്രണ ബോർഡ് അംഗം ഡോ. മൃദുൽ ഈപ്പൻ, സംവിധായിക വിധു വിൻസെൻറ്, സൂര്യ എന്നിവർ സംസാരിച്ചു. ശ്രീക്കുട്ടി മോഡറേറ്ററായിരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന് നിയന്ത്രണം വേണമോ വേണ്ടയോ എന്ന വിഷയത്തിൽ ജി.എസ്. പ്രദീപും രാഹുൽ ഈശ്വറും സംവദിച്ചു. യൂത്ത് കമീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം, കമീഷൻ അംഗം അഡ്വ.ഐ. സാജു എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story