Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 11:08 AM IST Updated On
date_range 17 March 2018 11:08 AM ISTജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ ഇനി സദ്ഭരണ കേന്ദ്രങ്ങള്‍ പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരണം ^മന്ത്രി കെ.ടി. ജലീല്‍
text_fieldsbookmark_border
ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ ഇനി സദ്ഭരണ കേന്ദ്രങ്ങള്‍ പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരണം -മന്ത്രി കെ.ടി. ജലീല്‍ കൊല്ലം: പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ ജനാഭിലാഷം തൃപ്തികരമായി നിറവേറ്റുന്ന നിലയില്‍ ഉയര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് മന്ത്രി കെ.ടി. ജലീല്‍. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളെ ജനസൗഹൃദ സദ്ഭരണ കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്ന ചടങ്ങ് പൂതക്കുളം സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങള്‍ നന്നായാല്‍ നാട് നന്നാവും. പുതിയ സേവന സംസ്കാരത്തിെൻറ ഭാഗമാകാന്‍ ജീവനക്കാര്‍ക്ക് കഴിയണം. ഒരാവശ്യത്തിന് രണ്ട് പ്രാവിശ്യത്തിലധികം ഒരാളെയും നടത്തുന്ന സാഹചര്യം ഉണ്ടാക്കാന്‍ പാടില്ല. നിയമങ്ങളും ഉത്തരവുകളും ജനങ്ങള്‍ക്ക് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന ധാരണയോടെ പ്രവര്‍ത്തിക്കാന്‍ കഴിയണം. ജൈവ മാലിന്യ സംസ്‌കരണത്തിന് സ്വകാര്യ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കും. കൊച്ചിയിലും സുര്‍ത്താന്‍ബത്തേരിയിലും ഇത്തരത്തില്‍ സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കൊല്ലം കോര്‍പറേഷനിലും മാലിന്യ സംസ്‌കരണ മേഖലയില്‍ അനുയോജ്യമായ സ്വകാര്യ സംവിധാനമുണ്ടാകുമെന്നും -മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ശിവശങ്കരപ്പിള്ള അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് ഡയറക്ടര്‍ പി. മേരിക്കുട്ടി പൗരവകാശവും ജില്ല കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പ്രവര്‍ത്തന രേഖയും പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡൻറ് ഷൈല സലിംലാല്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. മനുഭായ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എം.കെ. ശ്രീകുമാര്‍, എസ്. നാസറുദ്ദീന്‍, എന്‍. അജയകുമാര്‍, കെ. നിമ്മി, ജി. പ്രേമചന്ദ്രനാശാന്‍, പി. അംബികാകുമാരി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മായാ സുരേഷ്, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. ജയപ്രകാശ്, പൂതക്കുളം എസ്.ബി.സി പ്രസിഡൻറ് ഡി. സുരേഷ്‌കുമാര്‍, കലയ്‌ക്കോട് എസ്.സി.ബി പ്രസിഡൻറ് എസ്. സുബാഷ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story