Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:29 AM GMT Updated On
date_range 16 March 2018 5:29 AM GMTഷുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തെ സി.പി.എം ഭയക്കുന്നു –ബിന്ദു കൃഷ്ണ
text_fieldsbookmark_border
പരവൂർ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിെൻറ വധത്തിൽ സി.ബി.ഐ അന്വേഷണത്തെ സി.പി.എം ഭയക്കുന്നതുകൊണ്ടാണ് ഹൈകോടതി സിംഗിൾെബഞ്ച് വിധിക്കെതിരെ അപ്പീൽ പോയതെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ. പരവൂരിൽ യൂത്ത് കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധരാവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കൊലയിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞിരുന്ന സി.പി.എം ഇപ്പോൾ പ്രതികളെ പാർട്ടിയിൽനിന്ന് പുറത്താക്കിക്കൊണ്ടിരിക്കയാണെന്ന് ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി. രഞ്ജിത് പരവൂർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മീഡിയ സെൽ അംഗം ബി.ആർ.എം ഷബീർ, കെ.പി.സി.സി നിർവാഹകസമിതി അംഗം നെടുങ്ങോലം രഘു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പ്രദീപ്കുമാർ, സജൂദാസ്, എ. ഷുഹൈബ്, ശ്രീലാൽ, പരവൂർ സജീബ്, എൻ. ഉണ്ണികൃഷ്ണൻ, ആർ. സാജൻ, സജി സാമുവൽ, വി. ബൈജുലാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story