Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:29 AM GMT Updated On
date_range 2018-03-16T10:59:59+05:30ഓഷ്യാനസ് അണ്ടർവാട്ടർ എക്‌സ്‌പോ കൊല്ലത്ത്
text_fieldsകൊല്ലം: നീൽ എൻറർടെയ്ൻമെൻറ്സ് നിർമിച്ച ഇന്ത്യയിലെ ആദ്യ മൊബൈൽ ടൺ അക്വേറിയവുമായി അണ്ടർ വാട്ടർ എക്‌സ്പോ കൊല്ലം ആശ്രാമം മൈതാനിയിൽ എത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേയ് 17ന് ആരംഭിക്കുന്ന എക്‌സ്പോ ജൂൺ 17ന് സമാപിക്കും. പ്രദർശന നഗരിയിലെ സ്റ്റാളുകളുടെ ബുക്കിങ് ആരംഭിച്ചു. ഓഷ്യാനസ് അണ്ടർ വാട്ടർ എക്‌സ്പോ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ ആദ്യ മൊബൈൽ ടണൽ അക്വേറിയമാണ് പരിചയപ്പെടുത്തുന്നത്. 6.5 കോടി െചലവിൽ 150 അടി നീളത്തിലാണ് ഇതിെൻറ നിർമിതി. കടലിെൻറ അടിത്തട്ടിലെ മത്സ്യങ്ങളും സസ്യങ്ങളും മറ്റ് ജീവജാലങ്ങളും അടങ്ങുന്ന വിസ്‌മയലോകം ജി.ഐ സ്‌ട്രെക്ചറിൽ അക്രിലിക്ക് ഗ്ലാസുകൊണ്ട് നിർമിച്ച തുരങ്കത്തിൽ പുനരാവിഷ്‌കരിക്കുന്ന രാജ്യത്തെ ആദ്യ പ്രദർശനമാണ്. 18 രാജ്യങ്ങളിൽനിന്ന് 16,000 അലങ്കാരമത്സ്യങ്ങളും കടൽ ജീവികളും പ്രദർശനത്തിനുണ്ടാവും. ഫൺ ഗെയിം, അമ്യൂസ്മെൻറ് പാർക്ക്, നാടൻ വിദേശ രുചിക്കൂട്ടൊരുക്കുന്ന ഫുഡ്കോർട്ട് എന്നിവയും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്. നീൽ എൻറർടെയ്ൻമെൻറ്സ് മാനേജിങ് ഡയറക്‌ടർ കെ.കെ. നിമിൽ, ഓഷ്യാനസ് ഡയറക്‌ടർമാരായ ഡി. സുനുരാജ്, അരുൺകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story