Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുനലൂർ നഗരസഭയിൽ 43.28...

പുനലൂർ നഗരസഭയിൽ 43.28 കോടിയുടെ വികസന പദ്ധതി

text_fields
bookmark_border
പുനലൂർ: നഗരസഭയിൽ 43,28,19,000 രൂപ അടങ്കൽ കണക്കാക്കുന്ന വികസന പദ്ധതികൾ ആവിഷ്കരിച്ചു. വികസന സെമിനാർ ചെയർമാൻ എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ കെ. പ്രഭ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ വി. ഓമനക്കുട്ടൻ കരട്‌ പദ്ധതി രേഖ അവതരിപ്പിച്ചു. മുനിസിപ്പൽ സെക്രട്ടറി എ.എസ്. നൈസാം പദ്ധതി അവലോകനം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സുഭാഷ് ജി.നാഥ്, അംജത് ബിനു, ലളിതമ്മ, സാബു അലക്സ് ആസൂത്രണ സമിതി അംഗം ഹരിദാസ് എന്നിവർ സംസാരിച്ചു. കൗൺസിലർ സുരേന്ദ്രനാഥ തിലകൻ സ്വാഗതം പറഞ്ഞു. അനധികൃത ടാക്സികൾ നിയന്ത്രിക്കണം പുനലൂർ: റ​െൻറ് എ കാറുകളും കള്ള ടാക്സികളും നിയന്ത്രിക്കാൻ നടപടിയുണ്ടാകണമെന്ന് സ്വതന്ത്ര ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മ പുനലൂർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പുനലൂർ സി.ഐ ബിനുവർഗീസ് ഉദ്ഘാടനം ചെയ്തു. എസ്.ഐ ജെ. രാജീവ്, ജില്ല പ്രസിഡൻറ് സലീം, സെക്രട്ടറി ഗിരികൃഷ്ണൻ, ശ്യാംകുമാർ, മനീഷ് േമാഹനൻ, കബീർകുട്ടി, അനീഷ്മുരുകൻ, അബ്ദുൽറഹീം, ചന്ദ്രൻ, സിജോ, ജയൻ, ജഗൻനാഥ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story