Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:38 AM GMT Updated On
date_range 2018-03-15T11:08:59+05:30റേഷൻ സ്തംഭനത്തിനെതിരെ സൈപ്ല ഓഫിസ് മാർച്ച് നടത്തി
text_fieldsകരുനാഗപ്പള്ളി: റേഷൻ സ്തംഭനത്തിനെതിനെതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി സപ്ലൈ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. യു.ഡി.എഫ് ജില്ല കൺവീനർ കെ.സി. രാജൻ ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാനം കണ്ട ഏറ്റവും ദുർബലനായ ഭക്ഷ്യമന്ത്രിയാണ് തിലോത്തമനെന്ന് അദ്ദേഹം പറഞ്ഞു. വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കാതെ ഇ-പോസ് മെഷീൻ സ്ഥാപിച്ച് സാധരണക്കാരുടെയും പാവപ്പെട്ടവരുടെയും അന്നംമുട്ടിച്ച കേരള സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാെണന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡൻറ് ചിറ്റൂമൂല നാസർ അധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ് മുഖ്യ പ്രഭാഷണം നടത്തി. കെ.ജി. രവി, ആർ. രാജശേഖരൻ, രമാഗോപാലകൃഷ്ണൻ, എൻ. അജയകുമാർ നീലികുളം സദനൻ, ടി. തങ്കച്ചൻ, ലീലാ കൃഷ്ണൻ, എച്ച്. സലിം, കബീർ എം. തീപ്പുര, എം. ഇബ്രാഹിംകുട്ടി, സെവന്തകുമാരി, സി.ഒ. കണ്ണൻ എന്നിവർ സംസാരിച്ചു. മാർച്ചിന് കെ.എ. ജവാദ്, ടി.പി. സലിം കുമാർ, അശോകൻ കുരങ്ങപ്പള്ളി, ഹരിലാൽ, ബാബുജി, പട്ടത്താനം ഫിലിപ്പ്, കെ.എസ്.എം. സുധീർ, സി.പി. പ്രിൻസ് ശിവൻപിള്ള, ആർ. ശശിധരൻപിള്ള, ജയകുമാർ, രവി, ബി.എസ്. വിനോദ് എന്നിവർ നേതൃത്വം നൽകി.
Next Story