പ്രബന്ധ സമർപ്പണവും നിരൂപണ ചർച്ചയും

05:42 AM
14/03/2018
കൊല്ലം: ഇസ്ലാമിയ കോളജിലെ അവസാന വർഷ വിദ്യാർഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി കൊല്ലം ജില്ല പ്രസിഡൻറ് പി.എച്ച്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ വൈജ്ഞാനികവും ബൗദ്ധികവുമായ ഉന്നമനം ലക്ഷ്യമാക്കിയായിരുന്നു പരിപാടി. കോളജ് പ്രിൻസിപ്പൽ കെ.എ. ഫിറോസ് അധ്യക്ഷത വഹിച്ചു. സൈനുദ്ദീൻ കോയ, പ്രോഗ്രാം കൺവീനർ തൻസീർ ലത്തീഫ്, ടാപ് കോ-ഓഡിനേറ്റർ ഉസ്മാൻ എന്നിവർ സംസാരിച്ചു. പുനലൂർ-െചേങ്കാട്ട ബ്രോഡ്ഗേജ് പാത ഉദ്ഘാടനം ഏപ്രിലിൽ കൊല്ലം: പുനലൂർ-ചെങ്കോട്ട െറയിൽപാതയുടെ കമീഷനിങ് ഏപ്രിലിൽ നടക്കും. ഏപ്രിലിൽ ഉദ്ഘാടനം നടത്താമെന്ന് കേന്ദ്ര െറയിൽവേ മന്ത്രി പീയുഷ് ഗോയൽ ഉറപ്പ് നൽകിയതായി എൻ.കെ. േപ്രമചന്ദ്രൻ എം.പി അറിയിച്ചു. എം.പിമാരായ എൻ.കെ. േപ്രമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, വാസന്തി എന്നിവരടങ്ങുന്ന നിവേദകസംഘം കേന്ദ്രമന്ത്രിയെ നേരിൽക്കണ്ടപ്പോഴാണ് ഉറപ്പ് ലഭിച്ചത്. കേരളത്തി​െൻറയും തമിഴ്നാടി​െൻറയും യാത്രാസൗകര്യം വളരെയേറെ മെച്ചപ്പെടുത്തുന്ന െറയിൽപാതയുടെ കമീഷനിങ്ങും പാതയിലൂടെയുള്ള െട്രയിൻ സർവിസും അടിയന്തരമായി ആരംഭിക്കണമെന്ന എം.പിമാരുടെ നിവേദകസംഘത്തി​െൻറ ആവശ്യം പരിഗണിച്ചാണ് ഉറപ്പ്. െറയിൽവേ സേഫ്റ്റി കമീഷണറുടെ പരിശോധനയിൽ കണ്ടെത്തിയ കുറവുകൾ പരിഹരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഏപ്രിലിൽ ഗേജ്മാറ്റം നടത്തിയ പാത രാജ്യത്തിന് സമർപ്പിക്കുന്നതോടെ പുതിയ െട്രയിൻ സർവിസുകൾ ആരംഭിക്കാനാവുമെന്നും േപ്രമചന്ദ്രൻ അറിയിച്ചു.
Loading...
COMMENTS