എം.സി റോഡിൽ സേഫ് കോറിഡോർ പദ്ധതി ഇഴയുന്നു

05:42 AM
14/03/2018
ആയൂർ: എം.സി റോഡിൽ സേഫ് കോറിഡോർ പദ്ധതിയുടെ ഭാഗമായുള്ള ജങ്ഷൻ വികസനനിർമാണ പ്രവൃത്തികൾ ഇഴയുന്നു. അപകടങ്ങൾ വർധിക്കുന്നതിൽ പ്രധാന കാരണം പദ്ധതി നിർവഹണം ഇഴയുന്നതാണെന്നാണ് വിലയിരുത്തൽ. വാളകം, ആയൂർ, ചടയമംഗലം ഉൾപ്പെടെ 12 ടൗണുകളിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഓടകൾ വിപുലീകരിച്ച് വെള്ളം ഒഴുക്ക് സുഗമമാക്കാനും റോഡ് വീതികൂട്ടി ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും നടപ്പാത ഉറപ്പാക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്. ആയൂർ ടൗണിൽ ചടയമംഗലം റോഡിൽ പാലത്തിന് സമീപം റോഡിന് കുറുകെ കലുങ്ക് നിർമാണം പൂർത്തിയാക്കിയെങ്കിലും ഓട നിർമാണം ഏറെക്കാലമായി സ്തംഭനാവസ്ഥയിലായിരുന്നു. പെേട്രാൾ പമ്പിന് എതിർവശത്തെ പുരയിടത്തി​െൻറ റോഡ് പുറമ്പോക്ക് നിർണയിക്കുന്നതിലുള്ള കാല താമസമായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. കഴിഞ്ഞ ദിവസം റവന്യൂ അധികൃതർ ഇത് അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഓട ശുചീകരണത്തി​െൻറ ഭാഗമായി സ്ലാബുകൾ മാറ്റിയെങ്കിലും പലയിടത്തും പ്രവൃത്തി നടന്നില്ല. റോഡരികിലെ അനധികൃത പാർക്കിങ് നിയന്ത്രിക്കുന്നതിന് സ്ഥലം പ്രത്യേകം മാർക്ക് ചെയ്തിട്ടില്ല. വാഹനങ്ങൾ തോന്നിയപോലെ പാർക്ക് ചെയ്യുന്നതിനാൽ ഗതാഗതക്കുരുക്കും പതിവാണ്. ആയൂർ ടൗണിൽ പാർക്കിങ്ങിനായി കെ.എസ്.ടി.പി ഏറ്റെടുത്ത സ്ഥലം കാട് തെളിച്ചതല്ലാതെ ഉപയോഗപ്രദമായില്ല. ഓടക്ക് മുകളിൽ സ്ലാബുകൾ സ്ഥാപിക്കാത്തതാണ് കാരണം. 31നകം നിർദിഷ്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നാണ് കരാറുകാർക്ക് നൽകിയ നിർദേശം. എന്നിട്ടും പണി പലയിടത്തും പാതി വഴിയിലാണ്. ഓട നിർമാണം പോലും നടപ്പാവാത്ത സ്ഥലങ്ങളുമുണ്ട്. മാർച്ച് അവസാനവാരം ലോകബാങ്ക് പ്രതിനിധിസംഘം സ്ഥലങ്ങൾ സന്ദർശിക്കും. മുഴുവൻ ജോലികളും പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപനമെങ്കിലും ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതി തുക പാഴാകുമോ എന്നാണ് ആശങ്ക.
Loading...
COMMENTS