സ്കൂട്ടർ തീവെച്ച്​ നശിപ്പിച്ചനിലയിൽ

05:42 AM
14/03/2018
ഇരവിപുരം: വീടിനുമുന്നിലെ പോർച്ചിൽ നിർത്തിവെച്ചിരുന്ന . സി.പി.എം പ്രവർത്തകനായ കൊല്ലൂർവിള കയ്യാലക്കൽ സംസംനഗർ 95 ശാസ്താംവാതുക്കൽ അജ്മൽ ഡേലിൽ സിറാജുദീ​െൻറ പുതിയ ആക്റ്റിവ സ്കൂട്ടറാണ് തീവെച്ച് നശിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ച രണ്ടു മണിയോടെയായിരുന്നു സംഭവം. വീടി​െൻറ പോർച്ചിൽ തീ പടരുന്നത് ശ്രദ്ധയിൽപെട്ട വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് സ്കൂട്ടർ കത്തുന്നതു കണ്ടത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ തീയണച്ചു. ഇരവിപുരം പൊലീസും സ്ഥലത്തെത്തി. സമീപത്തെ ആളൊഴിഞ്ഞ പുരയിടം കേന്ദ്രീകരിച്ച് മയക്കുമരുന്ന് സംഘങ്ങൾ പ്രവർത്തിക്കുന്നതായും ഇവരാകാം സംഭവത്തിന് പിന്നിലെന്നും സംശയമുണ്ട്. പൊലീസ് കേസെടുത്തു.
Loading...
COMMENTS