അടിപ്പാത: സംരക്ഷണ സമിതി സമരത്തിന്

05:42 AM
14/03/2018
പുനലൂർ: പുനലൂർ-ചെങ്കോട്ട ബ്രോഡ്ഗേജ് ലൈൻ ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് പുനലൂരിലെ അടിപ്പാത പൂർത്തിയാക്കി വാഹനം തിരിച്ചുവിടാനുള്ള നടപടിക്കായി സംരക്ഷണ സമിതി രംഗത്ത്. ദീർഘസമയം റെയിൽേവ ഗേറ്റ് അടച്ചിടുന്നതുമൂലം അനഭുവപ്പെടുന്ന ഗതാതഗക്കുരുക്ക് കണക്കിലെടുത്താണ് അടിപ്പാത തുറക്കണമെന്ന ആവശ്യവുമായി സമിതി രംഗത്തുവന്നത്. പൊതുപ്രവർത്തകനായ എ.കെ. നസീറും സംഘവും അടുത്തിടെ കലക്ടർ പുനലൂരിൽ എത്തിയപ്പോൾ ഈ ആവശ്യം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇനിയും കലക്ടർക്ക് നിവേദനം നൽകും. ഫലമിെല്ലങ്കിൽ വ്യാപകമായ പ്രചാരണവും ഉപവാസം ഉൾെപ്പടെ സമരം തുടങ്ങുമെന്ന് സമിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകി. അടിപ്പാത യാഥാർഥ്യമാക്കാൻ ആവശ്യമായ സഹായവും അധികൃതർക്ക് ഇവർ വാഗ്ദാനം നൽകി.
Loading...
COMMENTS