യാന്‍മാര്‍ ഡീസല്‍ ഇന്‍ബോര്‍ഡ് എന്‍ജിനുകള്‍ മത്സ്യഫെഡ് വിപണിയിലെത്തിച്ചു

05:42 AM
14/03/2018
കൊല്ലം: ചെറിയ മത്സ്യബന്ധന യൂനിറ്റുകള്‍ക്ക് അനുയോജ്യമായ . കരയില്‍ കയറ്റിെവക്കാന്‍ കഴിയാത്ത ഇന്‍ബോര്‍ഡ് എൻജിനുകളില്‍ 'ഇഡസ് ഡ്രൈവ്' ഉപയോഗിച്ച് കരയില്‍ കയറ്റിവെക്കാവുന്ന വിധത്തിലാണ് ഇവ രൂപകല്‍പന ചെയ്തിരിക്കുന്നത്. കൂടിയ ഇന്ധനക്ഷമതയാണ് മറ്റൊരു പ്രത്യേകത. ഇറക്കുമതി ചെയ്തതും മണ്ണെണ്ണ കൊണ്ട് പ്രവര്‍ത്തിക്കുന്നതുമായ ഔട്ട്‌ബോര്‍ഡ് എന്‍ജിനുകളാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. 9.9 കുതിരശക്തിയുള്ള ഔട്ട്‌ബോര്‍ഡ് മോട്ടോറിന് ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതിന് എട്ടു ലിറ്റര്‍ മണ്ണെണ്ണ വേണ്ടിവരുമ്പോള്‍ തുല്യ കുതിരശക്തിയുള്ള യാന്‍മാര്‍ ഡീസല്‍ എന്‍ജിന്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് 2.5 ലിറ്റര്‍ ഡീസല്‍ മതിയാകും. മത്സ്യഫെഡി​െൻറ മേല്‍നോട്ടത്തില്‍ പ്രത്യേകമായി തയാറാക്കിയ ഫൈബര്‍ ഗ്ലാസ് വള്ളങ്ങളിലാണ് എന്‍ജിന്‍ ഘടിപ്പിക്കുന്നത്. 1,84,512 രൂപ വിലവരുന്ന യാന്‍മാര്‍ ഡീസല്‍ എൻജിന് ഒരുലക്ഷം രൂപ സബ്‌സിഡിയും കൂടാതെ വള്ളത്തി​െൻറ വിലയ്ക്ക് ആനുപാതികമായ സബ്‌സിഡിയും ലഭിക്കും. മോഹന്‍ലാല്‍ എന്ന മെക്കാനിക്കാണ് ഈ എന്‍ജിനില്‍ ഉപയോഗിക്കുന്ന 'ഇഡസ് ഡ്രൈവ്' രൂപകൽപന ചെയ്തത്. അഴീക്കല്‍ ഫിഷിങ് ഹാര്‍ബറില്‍ നടന്ന ചടങ്ങില്‍ മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജദാസ് മത്സ്യത്തൊഴിലാളിയായ രത്‌നകുമാറിന് നല്‍കി ജില്ലയിലെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മരുതൂര്‍കുളങ്ങര- കുലശേഖരപുരം സംഘം പ്രസിഡൻറ് ഷറഫുദ്ദീന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ജില്ല മാനേജര്‍ എം.എസ്. പ്രശാന്തകുമാര്‍, മത്സ്യഫെഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.പി. സുരേന്ദ്രന്‍, മത്സ്യത്തൊഴിലാളി യൂനിയന്‍ ജില്ല പ്രസിഡൻറ് അനിരുദ്ധന്‍, മത്സ്യഫെഡ് അസി. മാനേജര്‍ ലാലാജി, അസി. മാനേജര്‍ എം. മുഹമ്മദ് ഷരീഫ് എന്നിവര്‍ പങ്കെടുത്തു.
Loading...
COMMENTS