ജാഗ്രതാ നിര്‍ദേശം; മത്സ്യബന്ധന യാനങ്ങള്‍ തിരികെ എത്തിച്ചു

05:42 AM
14/03/2018
കൊല്ലം: ന്യൂനമര്‍ദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കടലില്‍ പോയ മത്സ്യബന്ധന യാനങ്ങള്‍ തിരികെയെത്തിച്ചു. ജോനകപ്പുറത്തുനിന്ന് പോയ 22 ഫൈബര്‍ വള്ളങ്ങളും നീണ്ടകര നിന്ന് പുറപ്പെട്ട അഞ്ചു ബോട്ടുകളും ഒരു വള്ളവുമാണ് തിരികെ കൊണ്ടുവന്നത്. ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മ​െൻറി​െൻറ നേതൃത്വത്തിലായിരുന്നു നടപടി. തമിഴ്‌നാട് രജസ്‌ട്രേഷനിലുള്ള മൂന്ന് വള്ളങ്ങള്‍ ശക്തികുളങ്ങര തുറമുഖത്ത് എത്തിയിട്ടുണ്ട്. മാര്‍ച്ച് 15 വരെ ജാഗ്രതാ നിര്‍ദേശം നിലവിലുള്ള സാഹചര്യത്തിലാണ് മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തീരദേശത്ത് ഫിഷറീസ് വകുപ്പും കോസ്റ്റല്‍ പൊലീസും തുടര്‍ച്ചയായി ജാഗ്രതാ നിര്‍ദേശം നല്‍കി വരുന്നു. മറൈന്‍ എന്‍ഫോഴ്‌സ്‌മ​െൻറ്, ഫിഷറീസ്, തീരദേശ പൊലീസ് വിഭാഗങ്ങള്‍ ഹാര്‍ബറുകളിലും മറ്റു മീന്‍പിടിത്ത കേന്ദ്രങ്ങളിലും നിരീക്ഷണം നടത്തുന്നുണ്ട്.
Loading...
COMMENTS