കൊല്ലകയിൽ വീടുകയറി അക്രമം; സ്ത്രീകൾ ഉൾ​െപ്പടെ നാലുപേർക്ക് പരിക്ക്, രണ്ടുപേർ പിടിയിൽ

05:48 AM
13/03/2018
സർക്കാർ ഉദ്യോഗസ്ഥരുടെയും സി.ഡി.എസ് അംഗത്തി​െൻറയും വീട് ഉൾപ്പെടെ ഏഴ് വീടുകൾക്ക് നേരെയാണ് ആക്രമണം ചവറ: പന്മന വടക്കുംതല കൊല്ലകയിൽ ഞായറാഴ്ച അർധരാത്രി വീടുകയറി അക്രമം. സ്ത്രീകൾ ഉൾെപ്പടെ നാലുപേർക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. സർക്കാർ ഉദ്യോഗസ്ഥരുടെയും സി.ഡി.എസ് അംഗത്തി​െൻറയും വീട് ഉൾപ്പെടെ ഏഴ് വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കുകളിൽ സംഘടിച്ചെത്തിയ നാലുപേരടങ്ങുന്ന സംഘം വൈകീട്ട് ചില വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും സ്ത്രീകളെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ രണ്ടു പേരെ പിടികൂടിയിരുന്നു. തുടർന്ന് രാത്രി 8.30 ഓടെ എത്തിയ പതിനഞ്ചോളം വരുന്ന സംഘമാണ് വീടുകൾ ആക്രമിച്ചതും വിധവകൾ ഉൾപ്പെടെയുള്ള സ്ത്രീകളെ മർദിക്കാൻ ശ്രമം നടത്തിയതെന്നും ചവറ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മാനസിക വൈകല്യമുള്ള കുട്ടി താമസിക്കുന്ന വീട്ടിൽ കയറിയും സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സർക്കാർ ഉദ്യോഗസ്ഥരായ ബിന്ദു ഭവനത്തിൽ ബിജു, ബിന്ദു, വടക്കുംതല രണ്ടാം വാർഡ് സി.ഡി.എസ് അംഗം മങ്കുഴി കിഴക്കതിൽ നിഷ, ബിൻസി ഭവനത്തിൽ ബിൻസി, പണ്ടകശ്ശാല തെക്കതിൽ ദിവാകരൻ, തണ്ടളത്ത് മുരളീധരൻ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വീടുകളിലെ ജനൽച്ചില്ലുകളും ഫർണിച്ചറും തകർത്തിട്ടുണ്ട്. അക്രമത്തിൽ ബിൻസി ഭവനത്തിൽ ബിൻസി (35), മങ്കുഴി കിഴക്കതിൽ സുനീഷ് (40), പണ്ടകശ്ശാല തെക്കതിൽ അഖിൽ (22), പള്ളിയുടെ തെക്കതിൽ സുധീഷ് (28) എന്നിവർക്ക് പരിക്കേറ്റു. കമ്പിവടികൾ കൊണ്ടുള്ള അടിയേറ്റവർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബിൻസിയുടെ താലിമാല നഷ്ടപ്പെട്ടതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലക സ്വദേശിയായ കാട്ടിലയ്യത്ത് വടക്കതിൽ അനിൽ (30), വടക്കുംതല കിഴക്ക് ലക്ഷംവീട് കോളനിയിൽ സുരേഷ് (35) എന്നിവരെ എസ്.ഐ ജയകുമാറി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇവരെ റിമാൻഡ് ചെയ്തു. രണ്ട് ബൈക്കും അക്രമികൾ ഉപേക്ഷിച്ച ആയുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സമീപത്തെ ക്ഷേത്ര ഉത്സവത്തിനിടയിലും ഇതേ സംഘം നടത്തിയ അക്രമത്തിൽ യുവതിക്ക് പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്നവർ ഉൾെപ്പടെ പത്തോളം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തതായി ചവറ പൊലീസ് അറിയിച്ചു .
Loading...
COMMENTS