താലൂക്ക് സപ്ലൈ ഓഫിസുകൾക്ക് മുന്നിൽ മാർച്ചും ധർണയും

05:48 AM
13/03/2018
കൊല്ലം: ജില്ലയിലെ റേഷൻ വിതരണം ആഴ്ചകളായി മുടങ്ങിയതിൽ പ്രതിഷേധിച്ചും റേഷൻ കടകൾ ഉടൻ തുറന്ന് വിതരണം പുനഃസ്ഥാപിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫിസുകളിലേക്ക് കോൺഗ്രസ് നേതൃത്വത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ മാർച്ചും ധർണയും നടത്തുമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ അറിയിച്ചു. സാധാരണക്കാരെ ബാധിക്കുന്ന ഈ വിഷയത്തിൽ സർക്കാർ കാട്ടുന്ന അലംഭാവം പ്രതിഷേധാർഹമാണെന്നും അവർ പറഞ്ഞു. വി. സത്യശീലൻ അനുസ്മരണം ഇന്ന് കൊല്ലം: കോൺഗ്രസ് നേതാവും മുൻ ഡി.സി.സി പ്രസിഡൻറുമായിരുന്ന വി. സത്യശീല​െൻറ ഒന്നാം ചരമ വാർഷികം ചൊവ്വാഴ്ച രാവിലെ 8.30ന് ഡി.സി.സിയിൽ ആചരിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ അറിയിച്ചു.
Loading...
COMMENTS