ത്രിപുരയിലെ അക്രമങ്ങൾ സൂചിപ്പിക്കുന്നത്​ മതനിരപേക്ഷ കക്ഷികളുടെ ഐക്യനിരയുടെ ആവശ്യകത

05:48 AM
13/03/2018
കൊല്ലം: ബി.ജെ.പി ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുക്കേണ്ടതി​െൻറ ആവശ്യകത ബോധ്യപ്പെടുന്നതാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പിനെ തുടർന്ന് സംഘ് പരിവാർ അഴിച്ചുവിട്ട അക്രമങ്ങൾ സൂചിപ്പിക്കുന്നതെന്ന് സി.പി.െഎ ദേശീയ കൗൺസിൽ അംഗം കെ. പ്രകാശ് ബാബു പറഞ്ഞു. കൊല്ലം ബീച്ച് റോഡിൽ പാർട്ടി കോൺഗ്രസി​െൻറ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലെനി​െൻറ സ്മരണയെ ഇല്ലായ്മ ചെയ്യാൻ സംഘ്പരിവാർ ശക്തികൾക്കാകില്ല എന്ന് ഫാഷിസ്റ്റ് ശക്തികളുടെ മുൻ അനുഭവങ്ങൾ ദൃഷ്ടാന്തമാണെന്നും അദ്ദേഹം പറഞ്ഞു. ലെനി​െൻറ ഓർമക്കായി ഓർമമരം കെ. പ്രകാശ് ബാബു നട്ടു. സി.പി.െഎ നേതാവ് പി. രഘുനാഥൻ അധ്യക്ഷത വഹിച്ചു. സി.പി.െഎ കൺട്രോൾ കമീഷൻ മുൻ ചെയർമാൻ പ്രഫ. വെളിയം രാജൻ, സംസ്ഥാന കൗൺസിൽ അംഗം ജി. ലാലു, സംസ്ഥാന കമ്മിറ്റി അംഗം ആർ. വിജയകുമാർ, സിറ്റി കമ്മിറ്റി സെക്രട്ടറി എ. ബിജു, വിനീത വിൻസ​െൻറ്, എസ്. മനോജ്, എ.ആർ. സവാദ് എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗം എ. രാജീവ് സ്വാഗതം പറഞ്ഞു.
Loading...
COMMENTS