Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 11:00 AM IST Updated On
date_range 12 March 2018 11:00 AM ISTത്രിപുര നൽകുന്നത് സി.പി.എമ്മിന് പുതിയ ദിശാബോധം വേണമെന്ന പാഠം ^പ്രകാശ് കാരാട്ട്
text_fieldsbookmark_border
ത്രിപുര നൽകുന്നത് സി.പി.എമ്മിന് പുതിയ ദിശാബോധം വേണമെന്ന പാഠം -പ്രകാശ് കാരാട്ട് തിരുവനന്തപുരം: സി.പി.എം പുതിയ ദിശാബോധം കണ്ടെത്തണമെന്നും രാഷ്ട്രീയ, പ്രത്യയശാസ്ത്ര പോരാട്ടങ്ങളില്‍ ത്രിപുര തെരഞ്ഞെടുപ്പ് നല്‍കുന്ന പാഠം ഇതാണെന്നും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പാർട്ടി കോൺഗ്രസ് ഇക്കാര്യം വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിളപ്പിൽശാലയിലെ ഇ.എം.എസ് പഠനകേന്ദ്രത്തിൽ 'സമകാലീന ഇന്ത്യ: പ്രശ്നങ്ങളും സാധ്യതകളും' വിഷയത്തിൽ നടന്ന പഠന ക്ലാസിെൻറ സമാപനചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇടതുവിരുദ്ധ േവാട്ടുകൾ ഏകീകരിച്ചതാണ് ത്രിപുരയിലെ പരാജയത്തിന് കാരണം. അതോടൊപ്പം ബി.ജെ.പിയുടെ പണാധിപത്യവും തിരിച്ചടിയായി. ത്രിപുരയിലെ പ്രതിസന്ധി നേരിടാനും മറികടക്കാനും പാർട്ടിക്ക് കഴിയും. 45 ശതമാനം േവാട്ട് ത്രിപുരയിൽ പാർട്ടിക്ക് ലഭിച്ചു. അതുകൊണ്ടുതന്നെ ത്രിപുരയിൽ ഇനിയൊരു തിരിച്ചുവരവും പ്രതിസന്ധി മറികടക്കുന്നതിനുള്ള ആർജവവും പാർട്ടിക്കുണ്ട്. നിലവിലെ സാഹചര്യങ്ങൾ െവച്ച് പുതിയ ദിശാബോധം പാർട്ടിക്ക് നൽകാമെന്നാണ് ത്രിപുര ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി കോൺഗ്രസ് സ്വീകരിച്ച നിലപാടാണ് ത്രിപുരയിൽ സി.പി.എമ്മിന് തിരിച്ചടിയായത്. കോൺഗ്രസിെൻറ ബൂത്തിെല അംഗങ്ങൾവരെ ബി.ജെ.പിയിലേക്ക് ചേക്കേറിയതാണ് ഇത്തരം പ്രതിസന്ധി അവിടെ നേരിടേണ്ടി വന്നതിന് കാരണം. ത്രിപുരയിലെ തിരിച്ചടിയും രാജ്യത്ത് ബി.ജെ.പി ഉയർത്തുന്ന വർഗീയ-മുതലാളിത്ത അനുകൂല സാഹചര്യങ്ങളും പരിഗണിച്ച് പാർട്ടി കോൺഗ്രസ് പുതിയ രാഷ്ട്രീയ അടവുനയം ചർച്ച ചെയ്യും. മോദി സർക്കാറിെൻറ നവ-ലിബറൽ നയങ്ങൾക്കും ഹിന്ദുത്വ അജണ്ടക്കുമെതിരെ പോരാട്ടം ശക്തമാക്കണമെന്നും കാരാട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story