Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബി.ജെ.പിക്കെതിരെ...

ബി.ജെ.പിക്കെതിരെ മതനിരപേക്ഷ ​െഎക്യനിര​ കെട്ടിപ്പടുക്കണം ^കെ. പ്രകാശ്​ബാബു

text_fields
bookmark_border
ബി.ജെ.പിക്കെതിരെ മതനിരപേക്ഷ െഎക്യനിര കെട്ടിപ്പടുക്കണം -കെ. പ്രകാശ്ബാബു കൊല്ലം: ബി.െജ.പി ഭരണത്തിനെതിരെ മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്ന് സി.പി.െഎ ദേശീയ കൗൺസിൽ അംഗം കെ. പ്രകാശ്ബാബു. കൊല്ലം ബീച്ച് റോഡിൽ സി.പി.െഎ പാർട്ടി കോൺഗ്രസി​െൻറ സംഘടന പ്രവർത്തനങ്ങൾക്ക് സ്ഥാപിച്ച സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിമ തകർത്തതുകൊണ്ട് ലെനി​െൻറ സ്മരണയെ ഇല്ലായ്മചെയ്യാൻ സംഘ്പരിവാറിനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലെനി​െൻറ സ്മരണാർഥമുള്ള ഓർമ മരം നടീലും കെ. പ്രകാശ് ബാബു നിർവഹിച്ചു. പി. രഘുനാഥൻ അധ്യക്ഷതവഹിച്ചു. ജില്ല കമ്മിറ്റി അംഗം എ. രാജീവ്, പ്രഫ. വെളിയം രാജൻ, ജി. ലാലു, ആർ. വിജയകുമാർ, എ. ബിജു, വിനീത വിൻസ​െൻറ്, എസ്. മനോജ്, എ.ആർ. സവാദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story