Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 10:53 AM IST Updated On
date_range 12 March 2018 10:53 AM ISTകെ.എസ്.ആർ.ടി.സി: പുനരുദ്ധാരണ നീക്കങ്ങൾക്ക് തുടക്കത്തിലേ തിരിച്ചടി
text_fieldsbookmark_border
തിരുവനന്തപുരം: കലക്ഷെൻറ അടിസഥാനത്തിലെ ഡ്യൂട്ടി നിർണയം അവസാനിപ്പിച്ചതിന് പിന്നാലെ മൂന്ന് മേഖലകളായി വിഭജിക്കാനുള്ള തീരുമാനവും ചവിട്ടിപ്പിടിച്ചതോടെ കെ.എസ്.ആർ.ടി.സിയിൽ സുശീൽഖന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലെ പുനരുദ്ധാരണ നീക്കങ്ങൾക്ക് തുടക്കത്തിലേ തിരിച്ചടി. കെ.എസ്.ആര്‍.ടി.സി മൂന്നുമേഖലകളായി വിഭജിക്കണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെട്ടും പ്രായോഗിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും കഴിഞ്ഞ ദിവസമാണ് മാനേജ്മെൻറ് സർക്കാറിന് കത്ത് നൽകിയത്. നിലവിൽ സാമ്പത്തികമായി സ്ഥാപനം ഏറെ പ്രതിസന്ധികൾ നേരിടുകയാണ്. ഈ അവസ്ഥയില്‍ കാര്യമായ മുന്നൊരുക്കമില്ലാതെ നടത്തുന്ന വിഭജനവും അനുബന്ധ ക്രമീകരണങ്ങളും ദോഷകരമായി വരുമെന്നാണ് കത്തിൽ പറയുന്നത്. ഖന്ന റിപ്പോർട്ടിന് പുറമേ, കെ.എസ്.ആർ.ടി.സിയെ മൂന്ന് ലാഭകേന്ദ്രങ്ങളാക്കുമെന്ന് ബജറ്റിലടക്കം പ്രഖ്യാപിച്ചിരുന്നു. നിലവിലെ എക്സിക്യൂട്ടിവ് ഡയറക്ടർമാർക്ക് ഒാരോ മേഖലകളുടെയും ചുമതല നൽകാനായിരുന്നു തീരുമാനം. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരില്‍ ഒരാള്‍ക്ക് മാത്രമാണ് സര്‍വിസ് ഓപറേഷനില്‍ നേരിട്ട് പരിചയമുള്ളതെന്നും മറ്റുള്ളവര്‍ ഫിനാന്‍സ്, ടെക്‌നിക്കല്‍ വിഭാഗങ്ങളുടെ ചുമതലക്കാരാണെന്നും ഇവരെ സോണ്‍മേധാവികളാക്കി നിയമിക്കുന്നത് തിരിച്ചടിയുണ്ടാകുമെന്നാണ് മാനേജ്മെൻറ് വാദം. ഫലത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ആദ്യപടിയായ വിഭജിച്ചുള്ള പുനഃക്രമീകരണം പാളുകയാണ്. സ്വഭാവികമായും പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാവിയെതന്നെ ഇതു ബാധിക്കാൻ ഇടയുണ്ട്.- ജോലി ചെയ്യുന്ന സമയത്തിെൻറ അടിസ്ഥാനത്തിൽ ഡ്യൂട്ടി നിശ്ചയിക്കുന്ന സംവിധാനമായിരുന്നു വർഷങ്ങളായി കെ.-എസ്.-ആർ.-ടി.-സിയിൽ നിലനിന്നിരുന്നത്.- എന്നാൽ, സുശീൽ ഖന്ന റിപ്പോർട്ടിെൻറ പശ്ചാത്തലത്തിൽ എം.-ഡിയായിരുന്ന രാജമാണിക്യം ഇൗ സംവിധാനം നിർത്തലാക്കുകയും ഒാരോ ബസിെൻറയും വരുമാനത്തിെൻറ അടിസ്ഥാനത്തിൽ ഡ്യൂട്ടി ക്രമീകരിക്കുകയും ചെയ്തു.- ഇത് മോേട്ടാർ വാഹനച്ചട്ടത്തിെൻറ ലംഘനമാണെന്ന് കാട്ടി ജീവനക്കാർ കോടതിയെ സമീപിച്ചു. ഇതോടെ രാജമാണിക്യം കൊണ്ടുവന്ന കലക്ഷെൻറ അടിസ്ഥാനത്തിൽ ഡ്യൂട്ടി നിർണയിക്കുന്ന സംവിധാനം പിൻവലിച്ചു. എല്ലാ ഡ്യൂട്ടികളും സിംഗിൾ ഡ്യൂട്ടി പാറ്റേണാക്കാനാണ് നിർദേശം. ഇത് എങ്ങനെ നടപ്പാക്കുമെന്നത് സംബന്ധിച്ച ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്. കലക്ഷെൻറ അടിസ്ഥാനത്തിലുള്ള ഡ്യൂട്ടി നൽകുന്ന സംവിധാനമുള്ളപ്പോൾ പരമാവധി യാത്രക്കാരെ കയറ്റാൻ ഡ്രൈവറും കണ്ടക്ടർമാരും ശ്രദ്ധിച്ചിരുന്നു.- ഇതു വരുമാന വർധനക്കും ഇടയാക്കിയിരുന്നു.- എന്നാൽ, സമയം അടിസ്ഥാനപ്പെടുത്തിയുള്ള ക്രമീകരണത്തിൽ ഡ്യൂട്ടി കിട്ടാൻ െഷഡ്യൂൾ ഒാടിപ്പൂർത്തിയാക്കിയാൽ മതിയാകും. ട്രാവൽകാർഡുകൾക്കും അകാല ചരമം തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലേക്ക് കൂടുതൽ യാത്രക്കാെര ആകർഷിക്കാൻ രാജമാണിക്യം എം.ഡിയായിരുന്ന കാലത്ത് തുടങ്ങിയ ട്രാവൽ കാർഡുകൾക്കും അകാല ചരമം. ബസ് ചാർജ് വർധനയുടെ സാഹചര്യത്തിൽ ട്രാവൽകാർഡുകളുടെ വിതരണം നിർത്തിവെക്കാൻ തീരുമാനിച്ചു. 5000, 3000, 1500, 1000 എന്നിങ്ങനെ കാർഡുകളാണുണ്ടായിരുന്നത്. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ വിതരണം ചെയ്യരുതെന്നാണ് ഡിപ്പോകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. കാർഡുകളുടെ നിരക്ക് വർധിപ്പിച്ച് പുറത്തിറക്കുന്ന കാര്യം പരിഗണനയിലില്ലെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story