Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 10:50 AM IST Updated On
date_range 12 March 2018 10:50 AM IST'മേവറം ബൈപാസ് ജങ്ഷനെ മാലിന്യ മുക്തമാക്കണം'
text_fieldsbookmark_border
മയ്യനാട്: മേവറം ബൈപാസ് ജങ്ഷനെ മാലിന്യമുക്തമാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളുമായി കോൺഗ്രസ് രംഗത്തിറങ്ങുമെന്ന് ഡി.സി.സി അംഗം കെ. നാസർ അറിയിച്ചു. മയ്യനാട് പഞ്ചായത്തിെൻറ ഭാഗത്താണ് ഇപ്പോൾ മാലിന്യ നിക്ഷേപം തകൃതിയായി നടക്കുന്നത്. ഇതിനെതിരെ ചെറുവിരലനക്കാൻ പോലും പഞ്ചായത്ത് ഭരണസമിതി തയാറാകാത്ത പശ്ചാത്തലത്തിലാണ് കോൺഗ്രസ് സമരവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചത്. പഞ്ചായത്തിൽ ദിവസവേതനത്തിന് ശുചീകരണ തൊഴിലാളികളെ നിയമിക്കുകയും വാർഷിക പദ്ധതിയിൽപ്പെടുത്തി മേവറത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും വേണമെന്ന് നാസർ ആവശ്യപ്പെട്ടു. ബൈപാസ് ജങ്ഷനിലുണ്ടായിരുന്ന ഹൈമാസ്റ്റ് വിളക്ക് ആരോ ഇളക്കിക്കൊണ്ടു പോയിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും അതിനെക്കുറിച്ച് അന്വേഷിക്കാൻ പഞ്ചായത്തോ കോർപറേഷനോ തയാറാകുന്നില്ല. ഇതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മയ്യനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയപാതയോരത്തെ ൈകയേറ്റം ഒഴിപ്പിക്കാതെ ഇൻറർലോക്ക് ഇട്ടതിനെതിരെ പരാതി കരുനാഗപ്പള്ളി: ടൗണിെൻറ ഹൃദയഭാഗത്ത് ദേശീയപാതയുടെ വശങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെ കരുനാഗപ്പള്ളി സർവിസ് സഹകരണ ബങ്കിന് മുൻവശം ദേശീയപാത അധികൃതർ ഇൻറർലോക്ക് കട്ടകൾ സ്ഥാപിച്ചതിനെതിരെ വ്യാപക പരാതി. ഏറെ തിരക്കേറിയ ഇവിടെ അപകടങ്ങൾ വർധിക്കുകയും ഗതാഗത തടസ്സം ഉണ്ടാവുകയും ചെയ്യുന്നത് പതിവാണ്. ദേശീയ പാതയിൽ കൂടി കടന്നുപോകുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ ഇരുദിശയിൽനിന്നുവരുന്ന ഇരുചക്ര വഹാനങ്ങളിലെ യാത്രക്കാരും സൈഡിൽ ഒതുക്കി നിർത്താൻ സൗകര്യം ഇല്ലാത്തതുമൂലം പലപ്പോഴും അപകടത്തിൽ പെടുന്നുണ്ട്. ദേശീയ പാതയുടെ ഇരു വശത്തെയും കൈയേറ്റം നീക്കാൻ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി അധികൃതരോ ദേശീയപാത അധികൃതരോ നടപടി സ്വീകരിക്കാത്തത് കൈയേറ്റക്കാരെ സഹായിക്കാനാണെന്ന് വ്യാപക പരാതി നിലനിൽക്കുകയാണ്. 'സൂനാമി കോളനിയിലേക്കുള്ള റോഡും ഓടയും പുനര്‍നിർമിക്കണം' കരുനാഗപ്പള്ളി: 65ഒാളം വീടുകള്‍ ഉള്ള കോഴിക്കോട് കോട്ടറ സൂനാമി കോളനിയിലേക്കുള്ള മില്‍മ ജങ്ഷന്‍- വെമ്പിളക്കാവ് ക്ഷേത്രം റോഡും ഓടയും പുനര്‍നിർമിക്കാന്‍ നടപടിയെടുക്കണമെന്ന് കരുനാഗപ്പള്ളി താലൂക്ക് പൗരസമിതി ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി റോഡ് തകര്‍ന്നനിലയിലാണ്. ഓടയില്‍ മലിനജലം കെട്ടിക്കിടന്ന് പ്രദേശവാസികള്‍ ദുര്‍ഗന്ധത്താല്‍ ബുദ്ധിമുട്ടുന്നു. എം.പിയുടെയോ എം.എല്‍.എയുടെയോ ഫണ്ടില്‍ ഉള്‍പ്പെടുത്തി റോഡ് പുനര്‍നിർമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പൗരസമിതി പ്രസിഡൻറ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷതവഹിച്ചു. കുന്നേല്‍ രാജേന്ദ്രന്‍, വര്‍ഗീസ് മാത്യു കണ്ണാടിയില്‍, ടി.കെ. സദാശിവന്‍, സരസന്‍ തുണ്ടില്‍, കോട്ടുങ്കിലേത്ത് ദാമോദരന്‍പിള്ള, പ്രമോദ് ഓണിയാട്ട്, റഹീം എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story