Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 10:45 AM IST Updated On
date_range 12 March 2018 10:45 AM ISTസർക്കാർ സർവിസിൽ വനിതകൾക്ക് 50 ശതമാനം സംവരണം വേണം
text_fieldsbookmark_border
കൊല്ലം: നിയമസഭകളിലും പാർലമെൻറിലും വനിതകൾക്ക് 50 ശതമാനം സംവരണം ഉറപ്പുവരുത്തുന്നതിനോടൊപ്പം സർക്കാർ സർവിസിലും സ്ത്രീകൾക്ക് 50 ശതമാനം സംവരണം നൽകണമെന്ന് അഖിലേന്ത്യ പുരോഗമന മഹിളാ സമിതി ദേശീയ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. വനിതകൾക്ക് ജോലി കിട്ടുമെന്ന് ഉറപ്പുണ്ടായാൽ സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം വർധിക്കുകയും ജനസംഖ്യയിൽ 50 ശതമാനം വരുന്ന സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീ ശാക്തീകരണത്തിനും അതു സഹായിക്കുകയും ചെയ്യുമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം വിലയിരുത്തി. രാജ്യവ്യാപകമായി മിച്ചഭൂമി വിതരണം സ്ത്രീകളുടെ പേരിൽ നൽകുക, അംഗൻവാടി ടീച്ചർമാർക്കും ആയമാർക്കും യഥാക്രമം മാസം 21,000 രൂപയും 15000 രൂപയും ശമ്പളം നൽകുക, നഴ്സുമാരുടെയും അൺ എയ്ഡഡ് അധ്യാപകരുടെയും സേവന -വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി ഫാത്തിമാഖാത്തൂൺ (പ്രസി.), പൂർണിമാ ബിശ്വാസ്, ലക്ഷ്മി മായാണ്ടി, എ.ഇ. സാബിറ (വൈ. പ്രസി.), മിതാലി ഗുപ്ത (ജന. സെക്ര.), ഡോളി റോയ്, വിദ്യാ മാൽസി, നഗരരത്ന, വന്ദന എൻ. നായർ, ഡോ. രാജി കമലമ്മ (സെക്ര.), അപർണ ബിശ്വാസ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ, ടി.യു.സി.സി ജനറൽ സെക്രട്ടറി ജി.ആർ. ശിവശങ്കർ, ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി. റാം മോഹൻ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം അഡ്വ. ടി. മനോജ്കുമാർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story