Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചുഴലിക്കാറ്റ് ഭീഷണി...

ചുഴലിക്കാറ്റ് ഭീഷണി വിലയിരുത്തി ഉന്നതതലയോഗം

text_fields
bookmark_border
തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് രൂപപ്പെടുന്ന ന്യൂനമർദം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പി‍​െൻറ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടി ശക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗം തീരുമാനിച്ചു. ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്ന് ഉറപ്പുവരുത്തും. ശനിയാഴ്ച രാത്രി മുന്നറിയിപ്പ് ഉണ്ടായപ്പോള്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ ഫലപ്രദമാണെന്ന് യോഗം വിലയിരുത്തി. ജില്ല കലക്ടര്‍മാര്‍, റവന്യൂ- ഫിഷറീസ് വകുപ്പുകള്‍, തീരദേശ പൊലീസ് എന്നിവര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. മത്സ്യത്തൊഴിലാളി മേഖലയില്‍ സന്ദേശമെത്തിക്കാന്‍ വിവിധ സംഘടനകള്‍, മതപുരോഹിതര്‍, മത്സ്യത്തൊഴിലാളി സംഘടനകള്‍ എന്നിവരുടെ സേവനം കൂടി ഉപയോഗിച്ചു. പരമാവധി ആളുകളെ കടലില്‍ പോകുന്നതില്‍നിന്ന് തടയാനായെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തി‍​െൻറ സന്ദേശങ്ങള്‍ അതത് സമയങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എത്തിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് യോഗം നിർദേശം നല്‍കി. കടലില്‍ മീന്‍പിടിക്കാന്‍ പോയ തൊഴിലാളികള്‍ക്ക് കൃത്യമായി മുന്നറിയിപ്പ് സന്ദേശങ്ങള്‍ എത്തിക്കണമെന്നും നിര്‍ദേശം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story