Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 10:59 AM IST Updated On
date_range 9 March 2018 10:59 AM ISTമത്സ്യവിപണനം നടത്തുന്നവരുടെ സെക്രേട്ടറിയറ്റ് മാർച്ച്
text_fieldsbookmark_border
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തീരദേശ മഹിളാവേദിയുടെ നേതൃത്വത്തിൽ മത്സ്യവിപണന സ്ത്രീകൾ സെക്രേട്ടറിയറ്റിലേക്ക് മാർച്ച് നടത്തി. മത്സ്യവിപണന സ്ത്രീകളുടെ തൊഴിൽസുരക്ഷ ഉറപ്പാക്കുക, വഴിയോരചന്തകളും മത്സ്യമാർക്കറ്റുകളും ആധുനികരീതിയിൽ നവീകരിക്കുക, അമോണിയ ചേർത്ത മത്സ്യം തടയാൻ തമിഴ്നാട്ടിലെയും കർണാടകത്തിലെയും അതിർത്തി ചെക്ക്പോസ്റ്റുകളിൽ രാസപരിശോധന നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. കേരള സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ആേൻറാ ഏലിയാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. തീരദേശ മഹിളാവേദി പ്രസിഡൻറ് എലിസബത്ത് ആൻറണി, സെക്രട്ടറി ജെർമിറോയി, ജനറ്റ് ക്ലീറ്റസ്, മേബിൾ നസിയാൻസ്, ബ്രിജിറ്റ് ഫ്രാൻസിസ്, മേബിൾ റൈമണ്ട്, ഗേളി ജോൺ, എൽസത്ത് എഡ്വിൻ, വലേരിയൽ െഎസക് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story