Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 10:59 AM IST Updated On
date_range 9 March 2018 10:59 AM IST'കൈറ്റ്' സി.എം.ഡി പദവിയിൽ കസേര തർക്കം
text_fieldsbookmark_border
പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് പകരം ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് ചുമതല -സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പഴയ െഎ.ടി അറ്റ് സ്കൂൾ കമ്പനിയാക്കി രൂപവത്കരിച്ച കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷെൻറ (കൈറ്റ്) തലപ്പത്ത് കസേര തർക്കം. പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് കമ്പനിയുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി (സി.എം.ഡി) പ്രവർത്തിേക്കണ്ടത്. മൂന്ന് മാസം മുമ്പ് പുതിയ പൊതുവിദ്യാഭ്യാസ സെക്രട്ടറി ചുമതലയേറ്റിട്ടും കൈറ്റ് സി.എം.ഡി പദവി കൈമാറിയിട്ടില്ല. െഎ.ടി അറ്റ് സ്കൂൾ കൈറ്റ് ആയി മാറുേമ്പാൾ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന ഡോ. ഉഷ ടൈറ്റസിനെയാണ് സി.എം.ഡിയായി നിയമിച്ചത്. ഇവരെ പിന്നീട് ഉന്നതവിദ്യാഭ്യാസ വകുപ്പിെൻറ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കുകയും എ. ഷാജഹാനെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എന്ന നിലയിൽ ഉഷ ടൈറ്റസ് വഹിച്ചിരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.ഇ.ഒ പദവിയിൽ പിന്നീട് ഡോ. ജയശ്രീയെ സർക്കാർ നിയമിച്ചു. എന്നാൽ, കൈറ്റ് സി.എം.ഡി പദവിയിൽ ഉഷ ടൈറ്റസ് തുടരുകയായിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് നടക്കുന്ന സ്കൂളുകൾ ഹൈടെക് ആക്കി മാറ്റുന്ന പ്രവൃത്തികൾക്ക് പൂർണമായും കൈറ്റ് ആണ് നേതൃത്വം നൽകുന്നത്. ഇൗ ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് െഎ.ടി അറ്റ് സ്കൂളിനെ കമ്പനിയാക്കി മാറ്റിയത്. യജ്ഞവുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികൾക്കുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) എന്ന രീതിയിലാണ് ഘടന മാറ്റിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടക്കുന്ന ഇൗ പ്രവൃത്തികളുടെ നിയന്ത്രണമാകെട്ട വകുപ്പ് സെക്രട്ടറിക്കില്ലാത്ത അവസ്ഥയാണ്. പകരം പദ്ധതിയുമായി ബന്ധമില്ലാത്ത ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ചുമതലകൾ നിർവഹിക്കുന്നത്. ചുമതലമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് വിദ്യാഭ്യാസമന്ത്രിക്ക് ഫയൽ അയച്ചിട്ട് ആഴ്ചകളായിട്ടും തീരുമാനമെടുത്തിട്ടില്ല. ഹയർസെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി നടപ്പാക്കുന്ന അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിെൻറ (അസാപ്) ചുമതലയും ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പിെൻറ കൃത്യമായ മേൽനോട്ടമില്ലാത്തതിനാൽ കോടികൾ ചെലവഴിച്ച് നടപ്പാക്കുന്ന അസാപ് പദ്ധതിയിൽ കാര്യങ്ങൾ തോന്നുംപടിയാണ്. കൈറ്റിനെ പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് അടർത്താനുള്ള നീക്കത്തിെൻറ ഭാഗമാണ് സി.എം.ഡി പദവി ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയതെന്ന് കെ.പി.എസ്.ടി.യു ആരോപിച്ചു. കോടിക്കണക്കിന് രൂപയുടെ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്ന കമ്പനി പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിൽനിന്ന് മാറ്റുന്നതിൽ ദുരൂഹതയുണ്ടെന്നും കെ.പി.എസ്.ടി.യു ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story