Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 10:59 AM IST Updated On
date_range 9 March 2018 10:59 AM ISTകണക്ക് ഇനി കീറാമുട്ടിയല്ല
text_fieldsbookmark_border
കൊല്ലം: പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഇനി ഗണിതം ഭയപ്പെടുത്തുന്ന ഒരു വിഷയമല്ല. അവരിനി ഗണിതത്തെ ആസ്വദിക്കും. വരുന്ന അധ്യയനവർഷം മുതൽ നടപ്പാക്കുന്ന 'ഗണിതവിജയം' പദ്ധതിയുടെ ഭാഗമായി മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്കാണ് ഗണിതം അനായാസം ആസ്വദിക്കാനാവുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച കൊല്ലം ചാത്തന്നൂർ കലയ്ക്കോട് ഗവ. യു.പി സ്കൂൾ ഒാഡിറ്റോറിയത്തിൽ ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിക്കും. ഗണിതവിജയം പൂർണമായി എല്ലാ സ്കൂളിലും നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്ത് എന്ന ബഹുമതിക്കർഹമായ പൂതക്കുളം ഗ്രാമപഞ്ചായത്തിെൻറ സമ്പൂർണവിജയ പ്രഖ്യാപനവും നടക്കും. കുട്ടികളിൽ അടിസ്ഥാന ഗണിതശേഷികൾ ഉറപ്പിക്കാൻ സഹായകമായ 40 വ്യത്യസ്ത പ്രവർത്തനങ്ങൾ, വൈവിധ്യമാർന്ന പഠനോപകരണങ്ങൾ, തുടർച്ചയായ 12ാം ദിവസത്തെ വിരസതയറിയാതെ പഠനം എന്നിവയാണ് ഗണിതവിജയം പദ്ധതിയിലുള്ളത്. അധ്യാപകരുടെ സൗഹൃദസമീപനവും കുട്ടികൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും പ്രോത്സാഹനവും മികച്ച അന്തരീക്ഷത്തിൽ ഗണിതാശയങ്ങൾ ഉൾക്കൊള്ളാൻ അവസരമൊരുക്കുന്നു. ഗണിതവിജയത്തിെൻറ സംസ്ഥാനതല സാധ്യതാപഠനം ജില്ലയിലാണ് നടന്നത്. 22 എൽ.പി സ്കൂളുകളിലായി 352 കുട്ടികൾ സാധ്യതാപഠനത്തിന് വിധേയമായി. കേരളത്തിലാകെ 261 സ്കൂളുകളിലാണ് സാധ്യതാപഠനം നടത്തിയത്. സംസ്ഥാനതല ഉദ്ഘാടനത്തിൽ മേയർ വി. രാജേന്ദ്രബാബു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം. ശിവശങ്കരപിള്ള, കെ.പി. കുറുപ്പ് തുടങ്ങിയവർ ചടങ്ങിൽ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story