Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 10:59 AM IST Updated On
date_range 9 March 2018 10:59 AM ISTനെൽവയൽ കൈയേറി റോഡ് വീതികൂട്ടാനുള്ള ജില്ല പഞ്ചായത്ത് ശ്രമം തടഞ്ഞു
text_fieldsbookmark_border
മയ്യനാട്: ഉമയനല്ലൂർ ഏലായുടെ മധ്യഭാഗത്ത് കൂടി കടന്നുപോകുന്ന റോഡ് വയൽ ൈകയേറി വീതികൂട്ടാനുള്ള ജില്ല പഞ്ചായത്തിെൻറ നീക്കം വില്ലേജ് അധികൃതർ തടഞ്ഞു. കരിങ്കല്ല് ഉപയോഗിച്ച് ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ മയ്യനാട് വില്ലേജ് അധികൃതരുടെ നടപടികളെ തുടർന്ന് നിർത്തിവെച്ചു. വിശാലമായ ഏലായുടെ മധ്യഭാഗത്ത് കൂടി കടന്നുപോകുന്ന ഏല റോഡിെൻറ വീതി കൂട്ടി കരിങ്കൽ ഭിത്തി കെട്ടാനുള്ള നീക്കമാണ് പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് വില്ലേജ് അധികൃതരെത്തി നിർത്തിവെപ്പിച്ചത്. തണ്ണീർത്തട സംരക്ഷണ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്നാണ് ആരോപണം. പാടശേഖരത്തിലെ പുനരുദ്ധാരണ പ്രവൃത്തികൾ കയർ ഭൂവസ്ത്രം ഉപയോഗിച്ച് മാത്രമേ നടത്താനാവൂ. റോഡിെൻറ വശത്തെ നിലം ഉടമകളുടെ അനുമതിയില്ലാതെ മൂന്നടിയോളം കയറ്റി കുഴിയെടുത്താണ് കല്ല് കെട്ടാൻ നീക്കം നടത്തിയത്. സംഭവവുമായി ബന്ധമില്ലെന്നും നിർമാണപ്രവൃത്തികൾ അറിയില്ലെന്നും പഞ്ചായത്ത് അംഗം പറഞ്ഞു. ഇതിനായി നിരവധി ലോഡ് പാറകളും ഏലായിൽ ഇറക്കിയിട്ടുണ്ട്. ഏലായിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന കോടതി നിർദേശം നിലനിൽക്കെയാണ് ജില്ല പഞ്ചായത്ത് പദ്ധതിയിൽപെടുത്തി അനധികൃതമായി നിർമാണം ആരംഭിച്ചതെന്ന് പരിസ്ഥിതി സംഘടനയായ ഹെൽപ് ഫൗണ്ടേഷൻ ഡയറക്ടർ പ്രഫ. പീറ്റർ പ്രദീപ് പറഞ്ഞു. അനധികൃത നിർമിതികളിലൂടെ ആവാസ വ്യവസ്ഥ തകർത്ത് ഏലായെ ഭൂമാഫിയ സംഘങ്ങൾക്ക് അടിയറവെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലയിലെ വലിയ നെൽപാടശേഖരങ്ങളിൽ ഒന്നായ ഉമയനല്ലൂർ ഏലായിൽ ഇന്നും നെൽകൃഷി സജീവമാണ്. ഏലായിൽ ജലസേചന സൗകര്യം ഒരുക്കുന്ന മൂന്ന് തലച്ചിറകളും ചുറ്റുമുള്ള കുളങ്ങളും ഏലാതോടുമൊക്കെ സംരക്ഷണമില്ലാതെ നശിക്കുമ്പോഴാണ് ഭൂമാഫിയകൾക്കുവേണ്ടി ലക്ഷങ്ങൾ ചെലവഴിച്ച് നടക്കുന്ന അനധികൃത നിർമിതികളെന്ന് ഹെൽപ് ഫൗണ്ടേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story