Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 10:59 AM IST Updated On
date_range 9 March 2018 10:59 AM ISTയുവാവ് കടന്നുപിടിക്കാൻ ശ്രമിച്ചു; ആത്മഹത്യക്ക് ശ്രമിച്ച 17കാരി ആശുപത്രിയിൽ
text_fieldsbookmark_border
ചവറ: വീടിന് പുറത്ത് ഉറങ്ങുകയായിരുന്ന 17കാരിയെ യുവാവ് കടന്നുപിടിക്കാൻ ശ്രമിച്ചു. പൊലീസിൽ പരാതിനൽകിയ പെൺകുട്ടിയെ യുവാവിെൻറ മാതാവും ബന്ധുക്കളും ചേർന്ന് ഉപദ്രവിച്ചു. തുടർന്ന് ആത്മഹത്യശ്രമം നടത്തിയ പെൺകുട്ടി ജില്ല ആശുപത്രിയിൽ ചികിത്സ തേടി. നീണ്ടകരയിൽ അപ്പൂപ്പെൻറയും അമ്മൂമ്മയുടെയും സംരക്ഷണയിൽ കഴിയുന്ന പെൺകുട്ടിക്ക് നേരെ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. തകർന്ന വീടായതിനാൽ വീടിന് പുറത്താണ് വീട്ടുകാർക്കൊപ്പം കുട്ടി ഉറങ്ങിയിരുന്നത്. ഈസമയം ജോയി എന്നയാളെത്തി കടന്നുപിടിക്കുകയായിരുന്നെന്ന് പെൺകുട്ടി ചവറ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇതേതുടർന്ന് യുവാവിെൻറ മാതാവും രണ്ട് ബന്ധുക്കളും ഇവരുടെ വീട്ടിലെത്തുകയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. ഇതിെൻറ മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യശ്രമം നടത്തിയത്. പെൺകുട്ടിയുടെയും വീട്ടുകാരുടെയും പരാതിയിൽ യുവാവും മാതാവുമുൾെപ്പടെ നാലുപേർക്കെതിരെ ചവറ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story