Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 11:09 AM IST Updated On
date_range 8 March 2018 11:09 AM ISTത്രിപുരയില്‍ നടക്കുന്നത് സംഘ്പരിവാറിെൻറ തനിനിറം ^ഹമീദ് വാണിയമ്പലം
text_fieldsbookmark_border
ത്രിപുരയില്‍ നടക്കുന്നത് സംഘ്പരിവാറിെൻറ തനിനിറം -ഹമീദ് വാണിയമ്പലം തിരുവനന്തപുരം: ത്രിപുരയില്‍ തെരഞ്ഞെടുപ്പ് വിജയത്തോടെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങള്‍ സംഘ്പരിവാറിെൻറ തനിനിറമാണ് കാട്ടിത്തരുന്നതെന്നും രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ഇതിനെ ഒന്നിച്ചെതിര്‍ക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. ലെനിൻ പ്രതിമ തകര്‍ത്തതും സി.പി.എം, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഓഫിസുകള്‍ തകര്‍ക്കുന്നതും പ്രവര്‍ത്തകരെ ശാരീരികമായി ഉന്മൂലനംചെയ്യാന്‍ ശ്രമിക്കുന്നതും ഫാഷിസ്റ്റ് രീതിയാണ്. രാജ്യത്തിലെ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് മാത്രമല്ല ജനാധിപത്യ സംവിധാനത്തിനും നിയമവാഴ്ചക്കും ആഭ്യന്തരസുരക്ഷക്കും വെല്ലുവിളിയാണ് സംഘ്പരിവാര്‍ ശക്തികൾ. ത്രിപുരയിലെ ബി.ജെ.പി അഴിഞ്ഞാട്ടം അവര്‍ യഥാര്‍ഥ ഫാഷിസ്റ്റുകള്‍ തന്നെയെന്ന് വ്യക്തമാക്കുന്നതാണ്. ബി.ജെ.പി നേതാവ് എച്ച്. രാജയുടെ ആഹ്വാനത്തെതുടര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നവോത്ഥാന നായകനായ പെരിയാറിെൻറ പ്രതിമ തകര്‍ത്തതും നിസ്സാരമായി കാണാനാവില്ല. സംഘ്പരിവാര്‍ ഭീകരത അനുദിനം കരുത്താര്‍ജിക്കുന്ന ഈ സന്ദര്‍ഭത്തെ മതേതരജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story