Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 11:00 AM IST Updated On
date_range 8 March 2018 11:00 AM ISTന്യൂനപക്ഷ വിദ്യാഭ്യാസ കമീഷൻ അംഗങ്ങൾ തലസ്ഥാനത്ത്; ഇന്ന് മന്ത്രിമാരുമായി ചർച്ച
text_fieldsbookmark_border
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ദേശീയ കമീഷൻ അംഗങ്ങൾ തലസ്ഥാനത്തെത്തി. കമീഷൻ അംഗങ്ങളായ ഡോ. ബെൽരാജ് സിങ്മാൻ, നഹീദ് ആബിദി, സെക്രട്ടറി സരോജ് കുൻഹാനി, ഡെപ്യൂട്ടി സെക്രട്ടറി സന്ദീപ് ജെയിൻ, ഒാഫിസർ തൃപ്ത ശർമ എന്നിവരാണ് സംഘത്തിലുള്ളത്. സംഘം വ്യാഴാഴ്ച രാവിലെ 19ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ന്യൂനപക്ഷ വകുപ്പിെൻറ ചുമതലയുള്ള മന്ത്രി കെ.ടി. ജലീൽ എന്നിവരുമായി ചർച്ച നടത്തും. വിദ്യാഭ്യാസ അവകാശ നിയമവും ന്യൂനപക്ഷ അവകാശങ്ങളും സംബന്ധിച്ച പ്രശ്നങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ശാക്തീകരണ നടപടികളും യോഗം ചർച്ചചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story