Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 11:00 AM IST Updated On
date_range 8 March 2018 11:00 AM ISTട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കെതിരായ അതിക്രമം: കർശന നടപടിക്ക് നിർദേം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാൻസ്ജെൻഡർ വിഭാഗക്കാർ അതിക്രമങ്ങൾക്ക് ഇരയാകുന്ന സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. പല ജില്ലകളിലും തങ്ങൾക്ക് എതിരെ അതിക്രമങ്ങളും സ്വൈരജീവിതത്തിന് തടസ്സം ഉണ്ടാക്കുന്ന ഇടപെടലുകളും നടക്കുെന്നന്നും എന്നാൽ, അവയ്ക്കെതിരെ പൊലീസ് നിയമപരമായ നടപടി സ്വീകരിക്കുന്നില്ലെന്നും ട്രാൻസ്ജെൻഡർ വിഭാഗക്കാർ പരാതിപ്പെട്ട സാഹചര്യത്തിലാണ് ഉത്തരവ്. ട്രാൻസ്ജെൻഡർ വിഭാഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ട്രാൻസ്ജെൻഡർ നയം രൂപവത്കരിച്ച സംസ്ഥാനമാണ് കേരളം. എന്നാൽ, ഇതിനുവിരുദ്ധമായി അവർക്കെതിരെ അതിക്രമങ്ങളും മോശം പെരുമാറ്റവും ഉണ്ടാകുന്നത് ശരിയായ പ്രവണതയല്ലെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story