Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമധുവി​െൻറ കൊലപാതകം:...

മധുവി​െൻറ കൊലപാതകം: കെ.പി.എം.എസ് രാപകൽ സമരം തുടങ്ങി

text_fields
bookmark_border
തിരുവനന്തപുരം: അട്ടപ്പാടിയിലെ മധുവി​െൻറ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസ് രാപകൽ സമരമാരംഭിച്ചു. മന്നാൻ സമുദായത്തിലെ രാജാവായ രാമൻ രാജമന്നാൻ ഉദ്ഘാടനം ചെയ്തു. ഫണ്ട് ചെലവഴിക്കുന്നതിലെ പോരായ്മകൾ കണ്ടെത്തി പരിഹാരം കാണാൻ സർക്കാർ തയാറാകണം. നിലവിൽ ആദിവാസികൾക്ക് വേണ്ടി ചെലവഴിക്കുന്ന തുകയിലധികം തട്ടിയെടുക്കുന്നത് കരാറുകാരാണ്. വികസന കാര്യങ്ങളിലെ പരാജയത്തിൽ എല്ലാ സർക്കാറുകൾക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടികൾ ചെലവഴിച്ചിട്ട് കാര്യമില്ലെന്നും അട്ടപ്പാടിയിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻറ് വി. ശ്രീധരൻ അധ്യക്ഷതവഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത്സംസ്ഥാന വൈസ് പ്രസിഡൻറ് ബി. രമേശ്, അഡ്വ. ഫിലിപ് എം. പ്രസാദ്, കാര്യവട്ടം ശ്രീകണ്ഠൻ നായർ, പി.കെ.രാജൻ, ബൈജു കലാശാല എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story