Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകനത്ത ചൂടില്‍...

കനത്ത ചൂടില്‍ ജില്ലയില്‍ അരക്കോടിയോളം രൂപയുടെ കൃഷിനാശം

text_fields
bookmark_border
* നശിച്ചത് വാഴകളും നെല്‍കൃഷിയും കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലുണ്ടായ ഏറ്റവും വലിയ വരള്‍ച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ അഞ്ചാലുംമൂട്: കടുത്ത വേനലില്‍ ജില്ല ചുട്ടുപൊള്ളുന്നതിനൊപ്പം ആയിരക്കണക്കിന് കര്‍ഷകരെ ദുരിതക്കയത്തിലാക്കി കൃഷികളും കരിഞ്ഞുണങ്ങുന്നു. കൃഷി വകുപ്പ് നടത്തിയ കണക്ക് പ്രകാരം 46,35,000 രൂപയുടെ നാശനഷ്ടമാണ് കഴിഞ്ഞ ദിവസം വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് ഒൗദ്യോഗിക കണക്കാണ്. കർഷകർക്ക് നേരിട്ട നാശം ഇതി​െൻറ ഇരട്ടിയോളം വരുമെന്നാണ് വിവരം. ദിവസം കഴിയുന്തോറും കണക്കുകള്‍ കൂടിവരികയാണ്. വാഴ, കുരുമുളക്, പച്ചക്കറികള്‍, വെറ്റിലക്കൊടി, റബര്‍ തുടങ്ങിയ കൃഷികളാണ് വേനൽച്ചൂടില്‍ അധികവും ഉണങ്ങിക്കരിയുന്നത്. കിണറുകളും കുളങ്ങളും വറ്റിവരണ്ടതോടെ കൃഷികള്‍ നനക്കുന്നതിനും സാധിക്കാത്ത സ്ഥിതിയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലുണ്ടായ ഏറ്റവും വലിയ വരള്‍ച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് കടുത്ത കുടിവെള്ള ക്ഷാമത്തിനും കാരണമായിരിക്കുകയാണ്. നിരവധി പേരാണ് പാട്ടത്തിന് സ്ഥലം എടുത്ത് വാഴ, മരച്ചീനി തുടങ്ങിയ കൃഷികള്‍ നടത്തിവരുന്നത്. ഓരോ ദിവസം കഴിയുന്തോറും കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് ക്രമാതീതമായി താഴുകയാണ്. വരും ദിവസങ്ങളിലെങ്കിലും കാര്യമായ മഴ ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ വ്യാപകമായ കൃഷി നാശത്തിന് കാരണമാകും. ഇത് കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കും. ജില്ലയില്‍ വെട്ടിക്കവല േബ്ലാക്കിലാണ് ഏറ്റവും കൂടുതല്‍ വാഴ കൃഷി നശിച്ചത്. മൈലം, കിഴക്കേകല്ലട, പവിത്രേശ്വരം എന്നിവിടങ്ങളിലും വാഴകൃഷി കരിഞ്ഞുണങ്ങി. നെല്‍കൃഷി നശിച്ചത് കരീപ്ര, മൈനാഗപള്ളി പഞ്ചായത്തുകളിലാണ്. നാശനഷ്ടകണക്ക് - മാര്‍ച്ച് അഞ്ച് വരെയുള്ളത്. വാഴ (കുലച്ചതും കുലക്കാത്തതും ഉള്‍പ്പെടെ)- 3650 നെല്‍കൃഷി -55 ഹെക്ടര്‍ ആകെ -46,35,000
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story