Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബി.ജെ.പി മലയോര ജനപക്ഷ...

ബി.ജെ.പി മലയോര ജനപക്ഷ യാത്ര ഇന്ന് ആരംഭിക്കും

text_fields
bookmark_border
കൊല്ലം: ബി.ജെ.പി പുനലൂർ, പത്തനാപുരം നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച മുതൽ 11 വരെ മലയോര ജനപക്ഷ യാത്ര സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 'പ്രവാസിക്ക് തൂക്കുകയർ വിധിച്ച സി.പി.ഐ ഭീകരതക്കെതിരെ, വികസനവിരുദ്ധ ഇടതുപക്ഷത്തിനെതിരെ' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് യാത്ര. മണ്ഡലം പ്രസിഡൻറുമാരായ ഉമേഷ് ബാബുവും വിളക്കുടി ചന്ദ്രനുമാണ് യാത്ര നയിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് നാലിന് ആര്യങ്കാവിൽ നിന്നാരംഭിക്കുന്ന യാത്ര പുനലൂർ, പത്തനാപുരം നിയോജകമണ്ഡലങ്ങളിൽ പര്യടനം നടത്തി 11ന് വൈകീട്ട് ആറിന് പുനലൂരിൽ സമാപിക്കും. സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, ഉമേഷ് ബാബു, വിളക്കുടി ചന്ദ്രൻ, യുവമോർച്ച ജില്ല ജനറൽ സെക്രട്ടറിയും യാത്രാ ഇൻ ചാർജുമായ വി.എസ്. ജിതിൻ ദേവ്, മീഡിയ സെൽ കൺവീനർ സി. തമ്പി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story