Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:47 AM IST Updated On
date_range 8 March 2018 10:47 AM ISTഇടമൺ റെയിൽവേ സ്റ്റേഷനിൽ അലൈൻമെൻറ് മാറ്റുന്ന ജോലി തുടങ്ങി
text_fieldsbookmark_border
പുനലൂർ: പുനലൂർ-ചെങ്കോട്ട ബ്രോഡ്ഗേജ് പാതയിൽ അപകടം പതിവായ ഇടമൺ റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഭാഗത്തെ അലൈൻമെൻറ് മാറ്റുന്ന ജോലി ആരംഭിച്ചു. 31നകം പൂർണമായി സർവിസ് ആരംഭിക്കുന്നതിെൻറ ഭാഗമായാണ് അലൈൻമെൻറ് മാറ്റം. ഇതിനായി പുനലൂർ -ഇടമൺ ലൈനിലെ മൂന്ന് ട്രെയിനുകൾ ബുധനാഴ്ച മുതൽ ശനിയാഴ്ചവരെ നിർത്തിവെച്ചു. കഴിഞ്ഞ മാർച്ചിൽ പുനലൂർ മുതൽ ഇടമൺവരെ സർവിസ് ആരംഭിക്കുന്നതിനായി തിരക്കിട്ട് ലൈനിലെ നിർമാണം പൂർത്തിയാക്കിയിരുന്നു. ഉറപ്പില്ലാത്ത സ്ഥലത്ത് അമ്പത് അടിവരെ ഉയരത്തിൽ മണ്ണ് നിറച്ച് വേണ്ടവണ്ണം ഉറപ്പിക്കാതെയാണ് അന്ന് പാളം സ്ഥാപിച്ചത്. ആര്യങ്കാവിൽനിന്ന് പടിഞ്ഞോറോട്ട് തുടങ്ങുന്ന ലൈനിലെ ഇറക്കം അവസാനിക്കുന്ന ഇടമൺ സ്റ്റേഷൻ ഭാഗത്താണ് വളവും അലൈൻമെൻറും തടസ്സം സൃഷ്ടിച്ചത്. ഇതൊന്നും പരിഗണിക്കാതെ സ്റ്റേഷനോടനുബന്ധിച്ച് വളവിൽ ഷണ്ടിങ് പോയൻറുകൾ സ്ഥാപിച്ചത് കൂടുതൽ പ്രശ്നമായി. അശാസ്ത്രീയമായ പാളത്തിലെ ചരിവും പ്രശ്നമായി. ഇക്കാരണങ്ങളാൽ അടുപ്പിച്ച് രണ്ടുതവണ ഈ ഭാഗത്ത് എൻജിൻ പാളം തെറ്റി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെയാണ് ഈ ഭാഗത്തെ അലൈൻമെൻറ് പൂർണമായി മാറ്റാൻ റെയിൽവേ തയാറായത്. കഴിഞ്ഞമാസം ഈ ലൈനിലെ സുരക്ഷ പരിശോധനക്ക് സേഫ്റ്റി കമീഷണർ എത്തിയപ്പോൾ നാട്ടുകാരടക്കം ഇവിടത്തെ അപകടാവസ്ഥ കമീഷണറുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ലൈനിൽ കൂടുതൽ ട്രെയിൻ സർവിസ് തുടങ്ങുന്നതോടെ അപകടസാധ്യത കൂടുമെന്നും ഇടമൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും അധികൃതരുടെ ശ്രദ്ധയിൽപെടുത്തി. ഇതിനെതുടർന്നാണ് സേഫ്റ്റി കമീഷണറുടെ നിർദേശത്തെതുടർന്ന് അലൈൻമെൻറ് മാറ്റാൻ തീരുമാനമായത്. അമ്പതോളം വരുന്ന തൊഴിലാളികളും മറ്റ് യന്ത്രസംവിധാനങ്ങളോടുംകൂടിയാണ് ജോലി തുടങ്ങിയത്. സ്റ്റേഷന് നൂറുമീറ്റർ കിഴക്ക് ഭാഗത്തുള്ള പാളം പൂർണമായി മാറ്റിത്തുടങ്ങി. നിലവിൽ വളവിൽ അവസാനിക്കുന്ന ഷണ്ടിങ് പോയൻറുകൾ പടിഞ്ഞാറോട്ട് മാറ്റി പ്ലാറ്റ്ഫോമിനോട് ചേർത്ത് സ്ഥാപിക്കും. ഷണ്ടിങ് പോയൻറടക്കം 150 ഓളം മീറ്റർ ദൂരത്തിലാണ് പാളം മാറ്റുന്നത്. ശനിയാഴ്ചയോടെ പണി പൂർത്തീകരിക്കുമെന്നാണ് അധികൃതർ പറയുന്നത്. ട്രെയിനുകൾ പുനലൂരിൽ യാത്ര അവസാനിപ്പിക്കുന്നു. ഇടമൺ- ഗുരുവായൂർ ഫാസ്റ്റ്, രണ്ട് കൊല്ലം പാസഞ്ചറുകൾ എന്നീ ട്രെയിനുകളാണ് തൽക്കാലത്തേക്ക് നിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story