Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡൽ അണിഞ്ഞ് മില്ല:...

മെഡൽ അണിഞ്ഞ് മില്ല: അഭിനന്ദനങ്ങളുമായി ഡി.ജി.പി

text_fields
bookmark_border
തിരുവനന്തപുരം: അഖിലേന്ത്യ പൊലീസ് ഡ്യൂട്ടി മീറ്റിൽ വെള്ളി മെഡൽ നേടിയതിന് അഭിനന്ദിക്കാൻ സംസ്ഥാന പൊലീസ് മേധാവി എത്തിയപ്പോൾ മില്ലക്ക് ചെറിയൊരു നാണം. പക്ഷേ, ഡി.ജി.പി അടുത്തെത്തിയതും പ്രോട്ടോകോൾ മറക്കാൻ മില്ലക്കായില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം മില്ലയും കൊടുത്തു ഒരുഗ്രൻ സല്യൂട്ട്. ചെൈന്നയിൽ നടന്ന അഖിലേന്ത്യ പൊലീസ് ഡ്യൂട്ടി മീറ്റിൽ ബി.എസ്.എഫ്, സി.ആർ.പി.എഫ് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ പൊലീസ് സേനയിലെ ശ്വാനസേനയിലെ 35 ശ്വാനന്മാർ പങ്കെടുത്ത ട്രാക്കർ വിഭാഗം മത്സരങ്ങളിൽ ചെറിയ വ്യത്യാസത്തിലാണ് മില്ലക്ക് സ്വർണ മെഡൽ നഷ്ടമായത്. പൊന്നിന് തുല്യമായ വെള്ളിയാണ് കഴുത്തിലുള്ളതെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ പറഞ്ഞപ്പോൾ, മില്ല മുട്ടോളമെത്തുന്ന വാലൊന്നു കുലുക്കി. പിന്നീട് ഡി.ജി.പി സമ്മാനിച്ച കമേൻറഷൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി സ്വീകരിച്ചു. കേരള പൊലീസിലെ ശ്വാനസേനയിലെ അംഗമാണ് മില്ല. 27 വർഷത്തിനു ശേഷമാണ് ശ്വാനസേന വിഭാഗത്തിൽ കേരളത്തിന് ഒരു മെഡൽ മില്ലയിലൂടെ ലഭിക്കുന്നത്. അച്ചടക്കം, അനുസരണ, ഒളിച്ചുെവച്ചിരിക്കുന്ന വസ്തുക്കൾ കണ്ടെത്തൽ, മണം തിരിച്ചറിഞ്ഞ് പിടികൂടൽ തുടങ്ങി ആറുതരം ശേഷികളാണ് ഈ ഇനത്തിൽ പരീക്ഷിക്കുന്നത്. ഒന്നൊഴികെ എല്ലാറ്റിനും മുഴുവൻ മാർക്കും നേടിയാണ് മില്ല വിജയിച്ചത്. കൊച്ചി സിറ്റിയിലെ ശ്വാനസേന വിഭാഗത്തിലെ അംഗമാണ് മില്ല. സീനിയർ സിവിൽ പൊലീസ് ഓഫിസർ മോഹൻകുമാർ, സിവിൽ പൊലീസ് ഓഫിസർ വിജു നായർ എന്നിവർ പരിശീലകരാണ്. മികച്ച പരിശീലനം നൽകിയവർക്കും സംസ്ഥാന പൊലീസ് മേധാവി കമേൻറഷൻ സർട്ടിഫിക്കറ്റ് നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story