Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:14 AM IST Updated On
date_range 7 March 2018 11:14 AM ISTബി.ജെ.പിക്കെതിരെ മതേതര- ജനാധിപത്യ ശക്തികള്‍ ഒന്നിക്കണം ^എം.എം. ഹസന്‍
text_fieldsbookmark_border
ബി.ജെ.പിക്കെതിരെ മതേതര- ജനാധിപത്യ ശക്തികള്‍ ഒന്നിക്കണം -എം.എം. ഹസന്‍ തിരുവനന്തപുരം: ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ മതേതര -ജനാധിപത്യ ശക്തികള്‍ ഒന്നിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. ജി. കാര്‍ത്തികേയന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കാര്‍ത്തികേയന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് സഖ്യത്തിനുപകരം വിശാല ജനകീയ മുന്നേറ്റമാണ് വേണ്ടത്. ജനാധിപത്യവും മതേതരത്വവും ഇല്ലാത്ത ഇന്ത്യ എന്നാല്‍, കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യയാണ്. ഇതാണ് മോദിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്നും ഹസന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഇന്ത്യയില്‍ ഒറ്റക്ക് അധികാരത്തില്‍ വരണമെന്ന് ആഗ്രഹിച്ച നേതാവായിരുന്നു കാര്‍ത്തികേയൻ. കേരളത്തിെൻറ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ മായാത്ത സ്മരണകള്‍ നല്‍കിയ അദ്ദേഹം ആദര്‍ശ രാഷ്ട്രീയത്തിന് ഉടമയായിരുന്നുവെന്നും ഹസൻ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ബന്ധത്തില്‍ വ്യത്യാസം വന്നാല്‍ ഉന്നയിച്ച അഴിമതി ആരോപണം പിന്‍വലിക്കുന്ന നാടാണ് കേരളമെന്ന് അധ്യക്ഷനായിരുന്ന മുന്‍ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരന്‍ പറഞ്ഞു. ആരോപണത്തിെൻറ പേരില്‍ നിയമസഭ സ്തംഭിപ്പിക്കുമ്പോള്‍ ജനാധിപത്യമാണ് പരാജയപ്പെടുന്നത്. സഭ സ്തംഭിക്കുന്നതിനെക്കുറിച്ച് പുനര്‍ചിന്തനം നടത്തണമെന്ന് സുധീരന്‍ പറഞ്ഞു. അഴിമതിക്കാരെ ഒരു കോടതിവിധിയിലൂടെയും കുറ്റമുക്തനാക്കാന്‍ കഴിയില്ലെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. അഖിലേന്ത്യ തലത്തില്‍ മതേതരത്വത്തെ സംരക്ഷിക്കാന്‍ ആരുമായും ഐക്യപ്പെടുണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്. ശബരിനാഥന്‍ എം.എൽ.എ, മനുഷ്യാവകാശ കമീഷന്‍ അംഗം കെ. മോഹന്‍കുമാർ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനൽ, പി.ജി. സുരേഷ്‌കുമാര്‍, മണക്കാട് സുരേഷ്, ഫൗണ്ടേഷന്‍ ഭാരവാഹികളായ എസ്. ജലീല്‍ മുഹമ്മദ്, എം.എസ്. അനിൽ, മണക്കാട് രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story