Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:14 AM IST Updated On
date_range 7 March 2018 11:14 AM ISTസുഗതെൻറ മരണവും കൺട്രോൾ കമീഷൻ റിപ്പോർട്ടും: സി.പി.െഎയിൽ വിവാദം പുകയുന്നു
text_fieldsbookmark_border
കൊല്ലം: സുഗതെൻറ മരണത്തിന് പിന്നാലെ ചവറ മണ്ഡലം കമ്മിറ്റിക്കായി നടത്തിയ ഭൂമി ഇടപാടുകളിൽ അഴിമതിയുണ്ടെന്ന കൺട്രോൾ കമീഷൻ റിപ്പോർട്ടും സി.പി.െഎയിൽ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. ഏപ്രിലിൽ ജില്ലയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന് ഒരുക്കം സജീവമായിരിക്കെയാണ് വിവാദങ്ങളുയരുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ സി.പി.െഎ മൂല്യാധിഷ്ഠിത നിലപാടുകൾ സ്വീകരിക്കുന്നു എന്ന നിലയിൽ നേടിയ പ്രതിച്ഛായക്ക് മങ്ങൽ വീഴ്ത്തുന്ന നടപടികളാണ് കൊല്ലത്ത് പാർട്ടിയിൽ ഉണ്ടായിരിക്കുന്നത്. ആർ. രാമചന്ദ്രൻ എം.എൽ.എ, ചവറ മുൻ മണ്ഡലം സെക്രട്ടറിയായിരുന്ന സഹദേവൻ എന്നിവരെയാണ് ഭൂമി ഇടപാടിെൻറ പേരിൽ കൺട്രോൾ കമീഷൻ റിപ്പോർട്ട് പ്രതിക്കൂട്ടിൽ നിർത്തുന്നത്. വിഭാഗീയത വീണ്ടും തലപൊക്കുന്നതിന് റിപ്പോർട്ട് വഴിവെക്കുമെന്ന് പാർട്ടിയിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് ഉയർത്തിക്കാട്ടി ഒരുവിഭാഗം രാമചന്ദ്രൻ എം.എൽ.എക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചവറ ഏരിയ കമ്മിറ്റി ഒാഫിസിനായി നടത്തിയ ഭൂമി ഇടപാടിൽ അഴിമതിയുണ്ടെന്ന ജി. സൈമണിെൻറ പരാതിയിലാണ് കമീഷൻ അന്വേഷണം നടത്തിയത്. പാർട്ടിക്കുവേണ്ടി വസ്തു വാങ്ങിയതും പിന്നിട് വിറ്റതും സുതാര്യമായല്ല എന്നാണ് കമീഷെൻറ നിഗമനം. സെൻറിന് 25,000 രൂപ നൽകി വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ ദേശീയ പാതയുമായി ബന്ധപ്പെട്ടു കിടക്കുന്നസ്ഥലം വർഷങ്ങൾക്കും ശേഷം 40,000 രൂപക്കാണ് വിറ്റതെന്നത് വിശ്വസിക്കാൻ കഴിയില്ല. പാർട്ടിയുടെ വസ്തു വിറ്റുകിട്ടിയ പണവും കൂടി ഉപയേഗിച്ച് രാമചന്ദ്രനും ചവറ മുൻമണ്ഡലം സെക്രട്ടറിയായിരുന്ന സഹദേവനും ചേർന്നു മറ്റൊരു സ്ഥലംവാങ്ങി. പിന്നീടതിൽ ഭൂരിഭാഗം മറിച്ചുവിൽപന നടത്തി. ബാക്കിവന്ന സ്ഥലം രാമചന്ദ്രെൻറയും സഹദേവെൻറയും പേരിൽ അവർ തന്നെ തീർനൽകി. കെട്ടിടം പൊളിക്കാനും മരങ്ങൾ മുറിച്ചുമാറ്റാനുള്ള ടെൻഡർ നടപടികളും സുതാര്യമായിരുന്നില്ല. ഭൂമിയിൽനിന്ന് മണ്ണു കടത്തിക്കൊണ്ടുപോയ വകയിലെ പണവും പാർട്ടിക്ക് ലഭിച്ചില്ല. പാർട്ടിക്ക് നിരക്കാത്തവിധം വഴിവിട്ട പ്രവർത്തനങ്ങൾ നടന്നതായും വ്യക്തികൾക്ക് സാമ്പത്തികനേട്ടം ഉണ്ടായെന്നുമാണ് കമീഷെൻറ കണ്ടെത്തൽ. ഇരുവർക്കുമെതിരെ നടപടിയെടുക്കാനും കമീഷൻ ശിപാർശ ചെയ്തിട്ടുണ്ട്. അതെ സമയം കാനം സെക്രട്ടറിയായതോടെ പാർട്ടിയിലെ അഴിമതിക്കാരെ വെട്ടിനിരത്തുന്നതിന് തുടക്കമിട്ടിരുന്നു. അതിെൻറ ഭാഗമായാണ് ജില്ലയിൽ സെക്രട്ടറി സ്ഥാനത്ത് എൻ. അനിരുദ്ധനെ അവരോധിച്ചതെന്നും പറയെപ്പട്ടിരുന്നു. എന്നാൽ, അഴിമതിയും വിഭാഗീയതയും തടയുന്നതിൽ അനിരുദ്ധന് വിജയിക്കാനാകുന്നിെല്ലന്നാണ് പാർട്ടിയിലെ ഒരുവിഭാഗം പറയുന്നത്. വിളക്കുടി പഞ്ചായത്തിൽ നിലംനികത്തൽ വ്യാപകമായിട്ടും സുഗതൻ പാട്ടത്തിനെടുത്ത ഭൂമിയിൽ മാത്രം കൊടികുത്തിയത് ചോദിച്ച പണം നൽകാഞ്ഞിട്ടാണെന്ന ആരോപണത്തെ പ്രതിരോധിക്കാനുള്ള പാർട്ടിയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണ്. അവസരം മുതലെടുത്ത് ഡി.വൈ.എഫ്.െഎ അടക്കമുള്ള സംഘടനകൾ സി.പി.െഎക്കതിരെ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story