Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:14 AM IST Updated On
date_range 7 March 2018 11:14 AM ISTഉത്തരമില്ലാത്ത വിധിക്ക് മുന്നിൽ പരീക്ഷ എഴുതാതെ അവർ മടങ്ങി
text_fieldsbookmark_border
പത്തനാപുരം: 10ാം ക്ലാസ് പരീക്ഷക്ക് ബുധനാഴ്ച ആദ്യബെല്ലടിക്കുേമ്പാൾ ജോയല്‍ രാജിെൻറയും വിഷ്ണുവിെൻറയും ഇടിപ്പിടങ്ങൾ ഒഴിഞ്ഞു കിടക്കും. പരീക്ഷാ തയാറെടുപ്പുകൾക്കിടയിൽ വിധി തട്ടിയെടുത്ത സഹപാഠികൾക്ക് നാട് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലിയർപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് പുന്നലയിൽ നടന്ന വാഹനാപകടത്തിലാണ് പത്തനാപുരം സെൻറ് സ്റ്റീഫന്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥികളായ ജോയല്‍ രാജും വിഷ്ണുവും മരിച്ചത്. പുന്നല കരിമ്പാലൂര്‍ മിസ്പയില്‍ രമേശ് മിനിരാജ് ദമ്പതികളുടെ മകന്‍ ജോയല്‍ രാജിെൻറ (16) മൃതദേഹം സംസ്കരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ൈവകീട്ട് 3.30 ഓടെ വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട് അഞ്ചോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കരിമ്പാലൂര്‍ അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് സെമിത്തേരിയിലാണ് സംസ്കരിച്ചത്. സഹപാഠികളും അധ്യാപകരും നാട്ടുകാരുമുള്‍പ്പെടെ നൂറു കണക്കിനാളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. മാതാപിതാക്കളെയും സഹോദരനെയും ആശ്വസിപ്പിക്കാനാകാതെ കണ്ടുനിന്നവരും വിങ്ങിപ്പൊട്ടിയത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു. കരിമ്പാലൂര്‍ തേജസില്‍ രാജീവന്‍-രാധ ദമ്പതികളുടെ മകന്‍ വിഷ്ണുവിെൻറ (16) സംസ്കാരം ബുധനാഴ്ച നടക്കും. പഠനത്തിെൻറ ഭാഗമായി സഹപാഠികളും സമീപവാസികളുമായ ഇരുവരും ജോയലിെൻറ വീട്ടിലായിരുന്നു. നാരങ്ങാവെള്ളം കുടിക്കാനായി ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവേ പുന്നല ഗവ. ഹയർ സെക്കൻഡറി സ്കൂളിെൻറ ബസില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകട സ്ഥലത്തുതന്നെ ജോയല്‍ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വിഷ്ണു മരിച്ചത്. മീഖാ രാജാണ് ജോയലിെൻറ സഹോദരന്‍. അമ്പാടിയാണ് വിഷ്ണുവിെൻറ സഹോദരന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story