Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:14 AM IST Updated On
date_range 7 March 2018 11:14 AM ISTസെമിനാർ സംഘടിപ്പിച്ചു
text_fieldsbookmark_border
കൊല്ലം: കൊതുകു നശീകരണത്തിൽ മുതിർന്നവർക്കൊപ്പം കുട്ടികൾക്കും യുവജനങ്ങൾക്കും കൂടുതൽ പങ്കുണ്ടെന്ന് ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ആർ. സന്ധ്യ. കൊല്ലം ശ്രീനാരായണ കോളജ് ജന്തുശാസ്ത്ര വിഭാഗവും ജില്ല വെക്ടർ കൺട്രോൾ യൂനിറ്റും സംയുക്തമായി എസ്.എൻ. കോളജിൽ നടത്തിയ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. കഴിഞ്ഞ വർഷം ജില്ലയിൽ കൊതുകുജന്യ രോഗം കൂടുതലായിരുന്നു. ഈ വർഷം രോഗമുണ്ടാകാതിരിക്കാൻ എല്ലാവരും മുൻകരുതലെടുക്കണമെന്നും വീട്ടിനകത്തും പുറത്തും സൂക്ഷിക്കുന്ന വെള്ളത്തിൽ കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും അവർ കൂട്ടിച്ചേർത്തു. പ്രിൻസിപ്പൽ ഡോ. കെ. അനിരുദ്ധൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രാണിജന്യ രോഗ നിയന്ത്രണ മാർഗങ്ങളെക്കുറിച്ച് വെക്ടർ കൺട്രോൾ യൂനിറ്റ് ബയോളജിസ്റ്റ് എസ്. സജുതേഡ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story