Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:11 AM IST Updated On
date_range 7 March 2018 11:11 AM ISTആദിവാസി സംരക്ഷണത്തിൽ സർക്കാർ പരാജയം ^കൊടിക്കുന്നിൽ
text_fieldsbookmark_border
ആദിവാസി സംരക്ഷണത്തിൽ സർക്കാർ പരാജയം -കൊടിക്കുന്നിൽ കൊല്ലം: ആദിവാസികളുടെ മരണം സംസ്ഥാനത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും ആദിവാസി സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി കുറ്റപ്പെടുത്തി. ആദിവാസികൾക്ക് സംസ്ഥാന സർക്കാറിൽനിന്ന് ഒരു സംരക്ഷണവും ലഭിക്കുന്നില്ലായെന്നതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറം ജില്ലയിൽ സുരേഷ് എന്ന ആദിവാസി യുവാവിെൻറ ദുരൂഹ സാഹചര്യത്തിലെ മരണം. പട്ടികവർഗ വകുപ്പും പൊലീസും ജില്ല ഭരണകൂടങ്ങളും ആദിവാസികളുടെ സംരക്ഷണത്തിൽ ലാഘവത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story