Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:11 AM IST Updated On
date_range 7 March 2018 11:11 AM ISTറേഷൻ ധാന്യങ്ങൾ തൂക്കി വ്യാപാരിയെ ബോധ്യപ്പെടുത്താൻ സപ്ലൈകോ അധികൃതർ തയാറാകുന്നില്ലെന്ന്
text_fieldsbookmark_border
കൊല്ലം: ഭക്ഷ്യസുരക്ഷ നിയമത്തിൽ പറയുന്നതരത്തിൽ ഭക്ഷ്യധാന്യങ്ങൾ കടയിലെത്തിച്ച് തൂക്കി വ്യാപാരിയെ ബോധ്യെപ്പടുത്തി തൂക്ക ചീട്ട് നൽകാൻ സപ്ലൈകോ അധികൃതർ തയാറാകുന്നില്ലെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗോഡൗണിൽനിന്ന് തൂക്കംനോക്കാതെ ചാക്കെണ്ണം കണക്കാക്കിയാണ് ഭക്ഷ്യധാന്യങ്ങൾ കടകളിലെത്തുന്നത്. ഒരു ചാക്കിൽ രണ്ടുമുതൽ ആറുകിലോവരെ കുറവ് വരുന്നു. ഇൗ കാര്യം ശ്രദ്ധയിൽപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിൽ ഭക്ഷ്യ മന്ത്രിയുടെ നിർദേശപ്രകാരം സിവിൽ സപ്ലൈസ് ഡയറക്ടർ റേഷൻ ധാന്യങ്ങൾ തൂക്കി വ്യാപരിയെ ബോധ്യപ്പെടുത്തി കടയിൽ ഇറക്കണമെന്ന് ഉത്തരവ് പുറെപ്പടുവിച്ചിരുന്നു. ഇൗ ഉത്തരവ് നടപ്പാക്കാതെ സപ്ലൈകോ അധികൃതർ റേഷൻ ധാന്യങ്ങൾ ഏറ്റെടുക്കാൻ നിർബന്ധിക്കുകയാണ്. ഇതിെൻറ ഫലമായി ഇൗപോസ് മെഷീൻ വഴി വിതരണം നടത്തുേമ്പാൾ കുറവ് വരുന്ന ധാന്യങ്ങൾ വ്യാപാരികൾ കൂടിയ വിലക്ക് പുറത്തുനിന്ന് വാങ്ങി റേഷൻ കടകളിൽ വിതരണം ചെയ്യേണ്ട അവസ്ഥയാണ്. ഇത് പരിഹരിക്കപ്പെടണമെങ്കിൽ ഭക്ഷ്യസുരക്ഷ നിയമത്തിൽ പറയുന്നതുപോലെ കൈകാര്യ കുറവ് സഹിതം ഒരു കിൻറലിന് 101.400കിലേഗ്രാം ഭക്ഷധാന്യം ചാക്കിെൻറ തൂക്കം കൂടാതെ ലഭ്യമാക്കണം. അല്ലാത്തപക്ഷം റേഷൻ സാധനങ്ങൾ ഏറ്റെടുക്കാൻ വ്യാപാരികൾ തയാറല്ല. വ്യാപാരികളുടെ വേതനം സംബന്ധിച്ച വേതന പാക്കേജ് പൊതുവിതരണ വകുപ്പ് അട്ടിമറിച്ചിരിക്കുകയാണ്. ഇൗ പോസ് സ്ഥാപിച്ച് വിതരണം നടത്തിയ വ്യാപാരികൾക്ക് 16000ത്തിൽ താഴെയാണ് വേതനം ലഭിച്ചത്. വേതനത്തിെൻറ കാര്യത്തിൽ മാറ്റംവരുത്താൻ സർക്കാർ തയാറാകണം. റേഷൻ കടകൾ സർക്കാർ െചലവിൽ നവീകരിക്കണം. മണ്ണെണ്ണയുടെ വിതരണം ഇ-പോസ് മെഷീൻ വഴിയാക്കണം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമാകാതെ ഭക്ഷ്യധാന്യങ്ങൾ ഏറ്റെടുക്കുന്നത് ബഹിഷ്കരിക്കാൻ തീരുമാനിച്ചതായി റേഷൻ വ്യാപാരി സംയുക്ത സമരസമിതി ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സി. മോഹനൻ പിള്ള, കെ. പ്രമോദ്, എ.എ. റഹീം എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story