Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്​.എസ്​.എൽ.സി പരീക്ഷ...

എസ്​.എസ്​.എൽ.സി പരീക്ഷ ഇന്നുമുതൽ: ജില്ലയിൽ 32,541 വിദ്യാർഥികൾ പരീക്ഷയെഴുതും

text_fields
bookmark_border
കൊല്ലം: എസ്.എസ്.എൽ.സി പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഇൗ മാസം 28 വരെ ദിവസവും ഉച്ചക്ക് 1.45 മുതലാണ് പരീക്ഷ. 16,725 ആൺകുട്ടികളും 15,816 പെൺകുട്ടികളുമുൾപ്പെടെ ജില്ലയിൽ ആകെ 32,541 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഇതിൽ 32,476 പേരും െറഗുലർ വിദ്യാർഥികളാണ്. പട്ടികജാതി വിഭാഗത്തിൽ 4743 പേരും പട്ടികവർഗ വിഭാഗത്തിൽ 120 കുട്ടികളുമുണ്ട്. പട്ടത്താനം വിമലഹൃദയ ഹൈസ്കൂളിലാണ് ഏറ്റവും കൂടുതൽ പരീക്ഷാർഥികളുള്ളത്. കുറവ് പേരയം എൻ.എസ്.എസ് എച്ച്.എസിലാണ്. കൊല്ലം റവന്യൂ ജില്ലയിൽ പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് കലക്ടർ ചെയർമാനായി മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ജില്ലയിൽ 231 പരീക്ഷാകേന്ദ്രങ്ങളുണ്ട്. മൂന്നു ജില്ല വിദ്യാഭ്യാസ ഓഫിസർമാരുടെ പരിധിയിൽ പൊലീസ് കാവലിലാണ് ചോദ്യപേപ്പർ സൂക്ഷിച്ചിട്ടുള്ളത്. ഓരോ ദിവസത്തേക്കുമുള്ള പാക്കറ്റുകൾ പരീക്ഷാകേന്ദ്രം അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടുമാർ/ഡെപ്യൂട്ടി സൂപ്രണ്ടുമാർ പരിശോധിച്ച് ജില്ല വിദ്യാഭ്യാസ ഓഫിസറുടെ മേൽനോട്ടത്തിൽ തരംതിരിച്ച് ബാഗുകളിലാക്കി സീൽ ചെയ്ത് പരീക്ഷാകേന്ദ്രത്തിനടുത്തുള്ള ട്രഷറി/ബാങ്കുകളിലും സൂക്ഷിച്ചിട്ടുണ്ട്. ചോദ്യപേപ്പറുകളുടെ സുഗമമായ വിതരണത്തിന് പരീക്ഷാകേന്ദ്രങ്ങളെ 36 ക്ലസ്റ്ററുകളാക്കി ക്രമീകരിച്ചാണ് 10 ട്രഷറികളിലും 10 ദേശസാത്കൃത ബാങ്കുകളിലുമായി ചോദ്യപേപ്പർ ബാഗുകൾ സൂക്ഷിച്ചിട്ടുള്ളത്. പരീക്ഷ ദിവസം രാവിലെ ഒമ്പതു മുതൽ പൊലീസി​െൻറ അകമ്പടിയോടെ കവചിത വാഹനത്തിൽ വിതരണം ചെയ്യുന്നതിനായി 36 ക്ലസ്റ്ററുകളിലും ഡെലിവറി ഓഫിസർമാർ, ഡിസ്ട്രിബ്യൂഷൻ ഓഫിസർമാർ, ഡിസ്ട്രിബ്യൂഷൻ അസിസ്റ്റൻറുമാർ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിനായി 231 ചീഫ് സൂപ്രണ്ടുമാരെയും 236 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 2454 ഇൻവിജിലേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ഓഫിസർമാരടങ്ങുന്ന ആറ് പരീക്ഷാ പരിശോധന സ്ക്വാഡുകളുമുണ്ട്. ഉത്തരക്കടലാസുകൾ ഓരോ പരീക്ഷാകേന്ദ്രങ്ങളിൽനിന്നും കേന്ദ്രീകൃത മൂല്യ നിർണയ ക്യാമ്പുകളിലേക്ക് അതത് ദിവസം ചീഫ് സൂപ്രണ്ടുമാർ അയക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story