Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:11 AM IST Updated On
date_range 7 March 2018 11:11 AM ISTആസിമിെൻറ പഠനത്തിന് സൗകര്യം ഉറപ്പുനൽകിയെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ്
text_fieldsbookmark_border
തിരുവനന്തപുരം: ജന്മനാ ഇരുകൈയുമില്ലാത്ത ആസിം എന്ന 12കാരെൻറ തുടർപഠനത്തിന് എല്ലാ സൗകര്യവും ഉറപ്പുനൽകിയിരുന്നതായി മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു. കുട്ടിയുടെ പഠനാവശ്യം എന്നതിന് പകരം യു.പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തണമെന്ന ആവശ്യമാണ് മുഖ്യമന്ത്രിയെ കണ്ടവർ മുന്നോട്ടുെവച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നാണ് പറഞ്ഞതെന്നും ഒാഫിസ് വ്യക്തമാക്കി. കോഴിക്കോട് ഒാമശ്ശേരി വെളിമണ്ണയിലെ എയ്ഡഡ് യു.പി സ്കൂളിൽ പഠിക്കുന്ന ആസിം പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനും പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനും കൂടിയാണ് കേട്ടത്. എയ്ഡഡ് മേഖലയിലുള്ള യു.പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്താൻ കഴിയില്ലെന്ന് വന്നവരോട് മുഖ്യമന്ത്രി പറഞ്ഞു. കുട്ടിയെ മുന്നിൽ നിർത്തി മാനേജ്മെൻറിെൻറ നീക്കമാണെന്ന തിരിച്ചറിവിലാണ് നിരസിച്ചത്. കുട്ടിയുടെ പഠനസൗകര്യം ഒരുക്കൽ ഇവർ ആവശ്യപ്പെട്ടതേയില്ല. ഇതേ കുട്ടിയെ മുന്നിൽനിർത്തിയാണ് നേരത്തേ എൽ.പി സ്കൂൾ യു.പിയാക്കി ഉയർത്തിയത്. യാഥാർഥ്യം ഇതായിരിക്കെ പാവപ്പെട്ട കുട്ടിയുടെ ആവശ്യം കേൾക്കാൻപോലും മുഖ്യമന്ത്രി സന്നദ്ധനായില്ലെന്ന് പ്രചരിപ്പിക്കുന്നത് നിർഭാഗ്യകരമാണെന്നും ഒാഫിസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story