Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:11 AM IST Updated On
date_range 7 March 2018 11:11 AM ISTഹൈവേ വികസനം: നഷ്ടപരിഹാരം ഉടൻ നൽകണം
text_fieldsbookmark_border
കൊല്ലം: ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് ബദൽ സംവിധാനവും മാന്യമായ നഷ്ടപരിഹാരവും ഉടൻ നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി നിജാംബഷി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പാക്കിയില്ലെങ്കിൽ കൂട്ട ആത്മഹത്യയിലേക്ക് എത്തിച്ചേരുന്ന അവസ്ഥയുണ്ടാകുമെന്നും പറഞ്ഞു. വെള്ളക്കര കുടിശ്ശിക അദാലത് കൊല്ലം: പി.എച്ച് ഡിവിഷൻ പരിധിയിെല ഉപഭോക്താക്കളുടെ വെള്ളക്കര കുടിശ്ശിക സംബന്ധമായ പരാതികൾ തീർപ്പാക്കുന്നതിന് റവന്യൂ അദാലത് സംഘടിപ്പിക്കും. ശാസ്താംകോട്ട, ചവറ, ഒാച്ചിറ, കൊല്ലം, ചാത്തന്നൂർ, കൊട്ടിയം സെക്ഷൻ ഒാഫിസുകളുടെ പരിധിയിെല ഉപഭോക്താക്കൾ അതത് ഒാഫിസുകളിലോ ബന്ധപ്പെട്ട സബ് ഡിവിഷൻ ഒാഫിസുകളിലോ 14ന് മുമ്പ് പരാതികൾ നേരിട്ട് സമർപ്പിക്കണം. അദാലത് ദിവസം പരാതിക്കാർ നേരിട്ട് ഹാജരാകണം. അദാലത് തീയതി: വാട്ടർ സപ്ലൈ സബ് ഡിവിഷൻ- 16, പി.എച്ച്. സബ്ഡിവിഷൻ, ചവറ -17, പി.എച്ച്. സബ് ഡിവിഷൻ, കൊല്ലം -19, വാട്ടർ സപ്ലൈ സബ്ഡിവിഷൻ ശാസ്താംകോട്ട -20. ഇതേദിവസം രാവിലെ ഒമ്പത് മുതൽ അതത് സബ്ഡിവിഷൻ ഒാഫിസുകളിലും അദാലത് നടക്കും. നക്ഷത്രവനം പദ്ധതി തുടങ്ങി കൊല്ലം: റോട്ടറി ക്ലബ് ഒാഫ് ക്വയിലോൺ വെസ്റ്റ് എൻഡ്, ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ സഹകരണത്തോടെ ആശ്രാമം കുട്ടികളുടെ പാർക്കിനുള്ളിൽ തയാറാക്കിയ നക്ഷത്രവനം കലക്ടർ ഡോ. എസ്. കാർത്തികേയൻ വൃക്ഷത്തൈ നട്ട് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. 27 ഇനം വൃക്ഷത്തൈകളാണ് പ്രത്യേക പരിചരണത്തിൽ വളർത്തിയെടുക്കുന്നത്. തൈകൾ വളർന്ന് മരമാകുന്നതുവരെയുള്ള പരിചരണം റോട്ടറി ക്ലബ് ഏറ്റെടുത്തിട്ടുണ്ട്. ചടങ്ങിൽ ക്ലബ് പ്രസിഡൻറ് കെ.ആർ. രവിമോഹൻ അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ സുരേഷ് മാത്യു, റോട്ടറി മുൻ ഗവർണർമാരായ കെ.പി. രാമചന്ദ്രൻനായർ, ഡോ. ജി.എ. ജോർജ്, കെ.എസ്. ശശികുമാർ, അസി. ഗവർണർ വിജു വിജയരാജൻ, മായ വിജു, പദ്ധതി ചെയർമാൻ അശോക്കുമാർ, റിട്ട. പ്രഫ. എൻ. രവി, ഡി.ടി.പി.സി സെക്രട്ടറി സന്തോഷ്കുമാർ, സെക്രട്ടറി സതീശൻ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story