Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാജിക് ഫ്രൂട്ടിെൻറ...

മാജിക് ഫ്രൂട്ടിെൻറ ഗുണവിശേഷങ്ങളുമായി സെമീർ

text_fields
bookmark_border
കുണ്ടറ: എത്ര കടുത്ത പുളിരസത്തെയും ഹൃദ്യമായ മധുരമാക്കി മാറ്റുന്ന അത്ഭുത പഴമാണ് മാജിക് ഫ്രൂട്ട്. ആഫ്രിക്കൻ രാജ്യമായ ഘാനയിൽ പിറന്നുവീണ ഈ വിദേശിയെ കുണ്ടറയിൽ പരിപാലിച്ച് വളർത്തുകയാണ് കേരളപുരം പുത്തൻകട വീട്ടിൽ സെമീർ. ത​െൻറ വീട്ടുമുറ്റം തന്നെയാണ് കൃഷിയിടം. ഒരു മിറാക്കിൾ ഫ്രൂട്ട് ചവച്ചിറക്കിയശേഷം ചവക്കുന്ന പുളിമാങ്ങയും നാരങ്ങയും തൈരും നാവിൽ ഹൃദ്യമായ മധുരം പകരും. ഈ സവിഷേത അരമണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെ നിലനിൽക്കും. അരയേക്കറോളം വരുന്ന വീട്ടുപറമ്പിൽ അമ്പതിലധികം വിദേശയിനം പഴച്ചെടികളുണ്ട്. സ്വകാര്യ ഫാർമസി കോളജ് ജീവനക്കാരനായ സെമീർ വേനൽക്കാലത്ത് വീട്ടാവശ്യങ്ങൾ ചുരുക്കിയുള്ള വെള്ളം ചെടികൾക്ക് നൽകുകയാണ്. വിളയുന്ന പഴങ്ങൾ സുഹൃത്തുകൾക്ക് നൽകുകയാണ് പതിവ്. വിപണനത്തിനായി വിദേശി ഉൾപ്പെടെ വിവിധയിനം ചെടികളുടെ തൈകളും ഉൽപാദിപ്പിച്ച് നൽകുന്ന നിസാഗാർഡനും സമീറിനുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story