Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആര്‍. രാമചന്ദ്രന്‍...

ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ രാജി​െവക്കണം ^യൂത്ത്‌ കോണ്‍ഗ്രസ്

text_fields
bookmark_border
ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ രാജിെവക്കണം -യൂത്ത്‌ കോണ്‍ഗ്രസ് കൊല്ലം: സ്വന്തം പാര്‍ട്ടി ഓഫിസിന് സ്ഥലംവാങ്ങിയതില്‍പോലും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് കണ്‍ട്രോള്‍ കമീഷന്‍ കണ്ടെത്തിയതിനാൽ സി.പി.ഐ മുന്‍ ജില്ല സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ രാജിവക്കണമെന്ന് യൂത്ത്‌ കോണ്‍ഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡൻറ് സി.ഒ കണ്ണനും പാര്‍ലമ​െൻറ് മണ്ഡലം സെക്രട്ടറി കെ.എസ്. പുരം സുധീറും വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാജിവക്കാന്‍ രാമചന്ദ്രന്‍ തയാറായില്ലെങ്കില്‍ കാനം രാജി ചോദിച്ചുവാങ്ങണം. സിഡ്‌കോ ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ മണ്ണുകടത്തുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം വന്നിരുന്നു. അതു വിവാദമാകുകയും അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തപ്പോള്‍ ശാരീരിക അസ്വസ്ഥതയെന്ന കാരണം പറഞ്ഞ് ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് നിർബന്ധിത അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ഭൂമി കച്ചവട വിഷയത്തില്‍ ചവറയിലെ സ്വന്തം പാര്‍ട്ടി നേതാവ് സൈമണായിരുന്നു പരാതിക്കാരന്‍. ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്നും കേസെടുത്തില്ലെന്നും പറഞ്ഞ് വാദിക്കുന്ന സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എം.എല്‍.എയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും സ്ഥാനം രാജിവക്കുംവരെ യൂത്തുകോണ്‍ഗ്രസ് സമരംചെയ്യുമെന്നും നോതാക്കള്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story