Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോർപറേഷൻ കൗൺസിൽ യോഗം:...

കോർപറേഷൻ കൗൺസിൽ യോഗം: കൊല്ലംതോട് നവീകരണം ഒരു വർഷത്തിനകം പൂർത്തിയാക്കാൻ നിർദേശം

text_fields
bookmark_border
കൊല്ലം: കൊല്ലംതോട് നവീകരണം ഒരുവർഷത്തിനകം പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് മുഖ്യമന്ത്രി കർശന നിർദേശം നൽകിയെന്ന് കോർപറേഷൻ കൗൺസിൽ യോഗത്തെ മേയർ വി. രാജേന്ദ്രബാബു അറിയിച്ചു. ഡ്രഡ്‌ജ് ചെയ്യുന്ന മണ്ണ് ഇനി മുതൽ കരാറുകാർക്ക് വിൽക്കേണ്ടെന്നാണ് തീരുമാനം. തോട്ടിൽനിന്ന് ഡ്രഡ്‌ജ് ചെയ്യുന്ന മണ്ണ് നിക്ഷേപിക്കാൻ സ്ഥലം നിശ്ചയിച്ച് നൽകി. കൊല്ലം പോർട്ടി​െൻറ കാര്യത്തിൽ കൂടുതൽ സജീവത വേണമെന്ന ആവശ്യം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ നേരിൽകണ്ട് അറിയിച്ചിരുന്നു. ആവശ്യമെങ്കിൽ കൗൺസിൽ യോഗത്തിൽ അദ്ദേഹത്തെക്കൂടി ക്ഷണിച്ച് കോർപറേഷ​െൻറ ആശങ്കകൾ പങ്കുവെക്കാം. ടൗൺ ഹാളി​െൻറ നവീകരണ ജോലികൾ ഹാബിറ്റാറ്റിനെ ഏൽപിക്കുന്നതാണ് ഉചിതം. അവർ ജോലികൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. കുരീപ്പുഴ ചണ്ടി ഡിപ്പോയുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും ദേശീയ ഹരിത ട്രൈബ്യൂണലി​െൻറ പരിഗണനയിലാണ്. കേസി​െൻറ നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഫയൽ അടുത്ത കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുമെന്നും മേയർ അറിയിച്ചു. നഗരത്തിലെ വിവിധ കേന്ദ്രങ്ങൾ ചണ്ടി ഡിപ്പോകളായി മാറുന്നത് കൗൺസിൽ അംഗങ്ങൾ ചർച്ചയാക്കി. ചിന്നക്കട കുഞ്ഞമ്മ പാലത്തി​െൻറയും കരിക്കോട് മേൽപാലത്തി​െൻറയും വശങ്ങൾ, കൊല്ലം ബൈപാസി​െൻറ വശങ്ങൾ എന്നിവിടങ്ങൾ ചണ്ടിഡിപ്പോകളായി മാറി. ഉറവിട മാലിന്യ സംസ്കരണം വേണ്ടവിധം വിജയമാകാത്ത ഘട്ടത്തിൽ മാലിന്യം വീടുകളിൽനിന്ന് ശേഖരിക്കാൻ പദ്ധതി വേണം. കോർപറേഷൻ കൗൺസിലി​െൻറ തീരുമാനങ്ങൾ പോലും ഉദ്യോഗസ്ഥർ സംഘടിതമായ അട്ടിമറിക്കുെന്നന്ന ആരോപണവും ശക്തമായി. സ്ഥിരം സമിതി അധ്യക്ഷരായ എം.എ. സത്താർ, എസ്. ഗീതാകുമാരി, എസ്. ജയൻ, ചിന്ത എൽ. സജിത്, കൗൺസിലർമാരായ എ.കെ. ഹഫീസ്, എം.എസ്. ഗോപകുമാർ, രാജ്മോഹൻ, എസ്. മീനാകുമാരി, കരുമാലിൽ ഡോ. ഉദയ സുകുമാരൻ, ഹണി ബഞ്ചമിൻ, എൻ. മോഹനൻ, എ. നിസാർ, ജെ. സൈജു, എസ്. പ്രസന്നൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story