Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:08 AM IST Updated On
date_range 7 March 2018 11:08 AM ISTസിറിയൻ കൂട്ടക്കുരുതിയിൽ ലോകം മൗനം വെടിയണം -^പാളയം ഇമാം
text_fieldsbookmark_border
സിറിയൻ കൂട്ടക്കുരുതിയിൽ ലോകം മൗനം വെടിയണം --പാളയം ഇമാം തിരുവനന്തപുരം: സിറിയയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന രക്തരൂക്ഷിത കലാപങ്ങളിലും ഭരണകൂട ഭീകരതയിലും ലോകം മൗനം വെടിയണമെന്ന് പാളയം ഇമാം മൗലവി വി.പി. സുഹൈബ്. ഒരു കാലത്ത് സിറിയൻ പ്രസിഡൻറ് ബശർ അൽ അസ്സദിന് രക്തവും ജീവിതവും നൽകിയവരെയാണ് സൈന്യം നിഷ്കരുണം കൊന്നൊടുക്കുന്നത്. ഇതിനോടകം നൂറുകണക്കിന് പിഞ്ചുകുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. ഈ കൊടും ക്രൂരതയെ ലോകം കൈയുംകെട്ടി നോക്കിനിൽക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഏകാധിപതികൾക്ക് എല്ലാ സഹായവും നൽകി വളർത്തുന്ന റഷ്യക്കും ഉത്തരകൊറിയക്കും ലോക മനഃസാക്ഷി മാപ്പുനൽകില്ലെന്നും യുദ്ധത്തോട് ഇന്ത്യൻ ഭരണകൂടത്തിെൻറ മൗനം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ, -ജി.ഐ.ഒ എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച 'സിറിയ: പ്രതിഷേധ ചത്വരവും ഐക്യദാർഢ്യ സംഗമവും' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച സിറിയൻ സംഘർഷങ്ങളുടെ പ്രതീകാത്മക ചിത്രീകരണം, കൊളാഷ്-, ചിത്രപ്രദർശനം, ഒപ്പുശേഖരണം തുടങ്ങിയ പ്രതിഷേധപരിപാടികളും പാളയം മാർക്കറ്റിന് മുന്നിൽ നടത്തിയ തെരുവുനാടകവും ജനശ്രദ്ധ പിടിച്ചുപറ്റി. എസ്.ഐ.ഒ തിരുവനന്തപുരം ജില്ല പ്രസിഡൻറ് റഹ്മാൻ അഹ്സരി അധ്യക്ഷതവഹിച്ച സംഗമത്തിൽ ജി.ഐ.ഒ ജില്ല സെക്രട്ടറി സുമീറ, സോളിഡാരിറ്റി ജില്ല സെക്രട്ടറി അംഗം ഷാഫി ബാലരാമപുരം, എസ്.ഐ.ഒ പത്തനംതിട്ട ജില്ല പ്രസിഡൻറ് ഷിയാസ്, പ്രോഗ്രാം കൺവീനർ റഈസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story