Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:18 AM IST Updated On
date_range 6 March 2018 11:18 AM ISTസ്വകാര്യ ബസ് ബൈക്കിലിടിച്ച് ഗൃഹനാഥൻ മരിച്ചു
text_fieldsbookmark_border
പരവൂർ: സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. പരവൂർ നെടുങ്ങോലം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം സുമ വിഹാറിൽ റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനീയർ ബി.സി. സുന്ദരേശനാണ് (73) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10ഒാടെ പരവൂർ- ചാത്തന്നൂർ റോഡിൽ മാവിെൻറ മൂട് ജംങ്ഷനിലായിരുന്നു അപകടം. കൃഷിഭവൻ റോഡിൽനിന്ന് പ്രധാന റോഡിലേക്കു കടക്കവെ സുന്ദരേശെൻറ ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സുമതിയമ്മ. മക്കൾ: സുജോയി (സീനിയർ അക്കൗണ്ടിങ് മാനേജർ, ചിക്കിങ് ഗ്രൂപ് ഒഫ് കമ്പനി, ചെന്നൈ), സുമേഷ്. മരുമക്കൾ: കവിത, പരേതയായ രാജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story